പാലക്കാട്: ആയുര്‍വേദ കടയുടെ മറവില്‍ പ്രവര്‍ത്തിച്ച സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ചില്‍ നിന്ന് ഐ.എസ് ലഘുലേഖ ലഭിച്ചെന്ന വാര്‍ത്ത നിഷേധിച്ച് പൊലീസ്.
ഐ.എസ് മത നിഷിദ്ധമെന്നും മാനവ വിരുദ്ധമെന്നും എഴുതിയിട്ടുള്ള പോസ്റ്ററുകളാണ് കണ്ടെത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു.
ബാബ്‌രി മസ്ജിദ് വിഷയത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട നോട്ടീസും സിറാജ് നിസയുടെ മരണവാര്‍ഷികവുമായി ബന്ധപ്പെട്ട നോട്ടീസുമാണ് കണ്ടെത്തിയത്.
നേരത്തെ പാലക്കാട്ട് നിന്ന് ഐ.എസ് അനുകൂല പോസ്റ്ററുകള്‍ കണ്ടെടുത്തു എന്ന തരത്തിലായിരുന്നു ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നത്.
കഴിഞ്ഞദിവസം, പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മേട്ടുപാളയം സ്ട്രീറ്റിലെ എം.എ ടവറില്‍ സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയത്.
കീര്‍ത്തി ആയുര്‍വേദിക് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലായിരുന്നു എക്സ്ചേഞ്ച്.
ഇവിടെ നിന്ന് 16 സിം കാര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന സിം ബോക്സും, നിരവധി സിം കവറുകളും, കേബിളുകളും, അഡ്രസ്സ് രേഖകളും കണ്ടെടുത്തു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Palakkad Parallel Telephone Exchange IS against Poster Police