സിനിമാ ചിത്രീകരണത്തിനിടെയിലെ സംഘപരിവാര്‍ അക്രമം; അഞ്ച് പേര്‍ അറസ്റ്റില്‍
Kerala News
സിനിമാ ചിത്രീകരണത്തിനിടെയിലെ സംഘപരിവാര്‍ അക്രമം; അഞ്ച് പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th April 2021, 9:22 pm

പാലക്കാട്: കടമ്പഴിപ്പുറം വായില്യംകുന്ന് ക്ഷേത്രത്തില്‍ നടന്ന ‘നീയാം നദി ‘ എന്ന സിനിമയുടെ ഷൂട്ടിംഗ് തടഞ്ഞ അഞ്ച് പേര്‍ അറസ്റ്റില്‍. കടമ്പഴിപ്പുറം സ്വദേശികളായ സുബ്രഹ്മണ്യന്‍, ശ്രീജിത്ത്, ബാബു, സച്ചിദാനന്ദന്‍, ശബരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാവിലെയാണ് സിനിമാപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഹിന്ദു- മുസ്‌ലീം പ്രണയം പറയുന്ന സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ല എന്നാണ് ഷൂട്ടിംഗ് തടഞ്ഞവര്‍ പറഞ്ഞതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ഷൂട്ടിങ്ങ് ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. ക്ഷേത്രം അധികൃതരുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംസാരിച്ചതിന് ശേഷമാണ് ഇവിടെ ചിത്രീകരണം തുടങ്ങിയത്.

ഇതിനിടെ സിനിമയുടെ കഥ പറയണമെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയും കഥ കേട്ടതോടെ ചിത്രീകരണം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഈ സിനിമ എവിടെയും ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ഷൂട്ടിംഗ് ഉപകരണങ്ങള്‍ എടുത്തെറിയുകയും ചെയ്തെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Palakkad Film Shooting Hindu Muslim Love 5 Arrest