പാലക്കാട്: ഗര്‍ഭിണിയായ ആന ചരിഞ്ഞത് ശ്വാസകോശത്തില്‍ വെള്ളം കയറിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പൈനാപ്പിളിനുള്ളില്‍ സ്‌ഫോടകവസ്തു ഒളിപ്പിച്ചിരുന്നുവെന്ന് സ്ഥിരീകരിക്കാനായില്ല.
ആന ചരിഞ്ഞ സംഭവത്തില്‍ വനംവകുപ്പും പൊലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. തോട്ടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തു അല്ല പൊട്ടിത്തെറിച്ചത്. ആനയുടെ മുറിവിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ട്. നിലമ്പൂര്‍ മുതല്‍ മണ്ണാര്‍ക്കാട് വരെയുള്ള തോട്ടങ്ങളില്‍ അന്വേഷണം നടത്തും.
അതേസമയം സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ചിലയാളുകള്‍ സംഭവത്തില്‍ കേരളത്തിനെതിരെ ബോധപൂര്‍വ്വം വിദ്വേഷ പ്രചരണം നടത്തുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘സത്യത്തെ മറച്ചുപിടിക്കാന്‍ കള്ളങ്ങളും അര്‍ധസത്യങ്ങളും നിറയ്ക്കുകയാണ്. ചിലര്‍ വര്‍ഗീയമായി ചിത്രീകരിക്കുന്നു. അതിനല്ല മുന്‍ഗണന നല്‍കേണ്ടത്. അനീതിയ്‌ക്കെതിരെ എന്നും നിലകൊണ്ടവരാണ് കേരള സമൂഹം. നിങ്ങള്‍ പറയുന്നതില്‍ സത്യത്തിന്റെ ചെറിയ കണികപോലുമുണ്ടെങ്കില്‍ ആ അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഇവിടെയുള്ളവര്‍ക്കറിയാം. എല്ലാ അനീതികള്‍ക്കുമെതിരെ പോരാടുന്ന ജനതയാകാം നമുക്ക്. എന്നും, എപ്പോഴും’
നേരത്തെ പാലക്കാട് ജില്ലയില്‍ നടന്ന സംഭവത്തെ മലപ്പുറത്ത് നടന്നു എന്ന് പറഞ്ഞ് മനേക ഗാന്ധി വര്‍ഗീയമായി ചിത്രീകരിച്ചിരുന്നു. മൃഗങ്ങള്‍ക്കെതിരെ അക്രമം നടത്തുന്നവരില്‍ ഒരാള്‍ക്കെതിരെ പോലും ഒരു നടപടിയും ഇന്നേവരെ സംസ്ഥാനം സ്വീകരിച്ചിട്ടില്ല എന്നും കേരളത്തിലെ ക്ഷേത്രങ്ങളില്‍ 600 ലേറെ ആനകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നുമാണ് മനേക ഗാന്ധി തന്റെ കുറിപ്പില്‍ ആരോപിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക