| Sunday, 2nd May 2021, 2:19 pm

ലീഡില്‍ കൂപ്പുകുത്തി ഇ.ശ്രീധരന്‍; ഷാഫി പറമ്പില്‍ മുന്നേറുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഇ.ശ്രീധരനെ പിന്തള്ളിക്കൊണ്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ മുന്നേറുന്നു.

ആദ്യ ഫല സൂചന പുറത്തുവന്നപ്പോള്‍ ശ്രീധരന്‍ മുന്നേറിയിരുന്നു. 2136 ലീഡുണ്ടായിരുന്നിടത്തു നിന്നാണ് ശ്രീധരന്‍ പിന്നോട്ടു പോയിരിക്കുന്നത്.

അതേസമയം മത്സരിച്ച രണ്ട് സീറ്റിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രന് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. മഞ്ചേശ്വരത്തും കോന്നിയിലുമാണ് സുരേന്ദ്രന്‍ തോറ്റത്.

മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്റഫാണ് വിജയിച്ചത്. 1000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍.

കോന്നിയില്‍ എല്‍.ഡി.എഫ് കെ.യു ജനീഷ് കുമാര്‍ ആണ് മുന്നില്‍. കോന്നിയില്‍ മൂന്നാം സ്ഥാനത്താണ് സുരേന്ദ്രന്‍.

കഴിഞ്ഞ തവണയും എന്‍.ഡി.എ രണ്ടാമത് വന്ന മണ്ഡലമാണ് മഞ്ചേശ്വരം.

നിലവില്‍ എല്‍.ഡി.എഫ് ബഹുദൂരം മുന്നിലാണ്. 964 സീറ്റുകളിലാണ് എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നത്. യു.ഡി.എഫ് 43 സീറ്റുകളിലും എന്‍.ഡി.എ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു.

മൂന്ന് മുന്നണികളും തമ്മില്‍ കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. 2016ല്‍ വെറും 89 വോട്ടിന് പരാജയപ്പെട്ട മണ്ഡലത്തില്‍ ഇക്കുറി സുരേന്ദ്രനെ തന്നെ ഇറക്കി വിജയം നേടാമെന്നായിരുന്നു ബി.ജെ.പി കണക്ക് കൂട്ടല്‍.

2011ലും, 2016ലും, ഒടുവില്‍ 2019ലെ ഉപതെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സി.പി.ഐ.എം വി.വി രമേശനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് കണക്കുകൂട്ടുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Palakkad E Sreedharan going to fail

Latest Stories

We use cookies to give you the best possible experience. Learn more