| Monday, 5th November 2018, 9:23 am

പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് അംഗം രാജിവെച്ചു; രാജി ബി.ജെ.പിയ്‌ക്കെതിരായ അവിശ്വാസം പരിഗണിക്കാനിരിക്കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ബി.ജെ.പി നേതൃത്വത്തിലുള്ള നഗരസഭാ ഭരണത്തിനെതിരെ അവിശ്വാസപ്രമേയം ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കെ പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് അംഗം രാജിവെച്ചു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി. ശരവണനാണ് അംഗത്വം രാജിവെച്ചത്.

ഇന്ന് രാവിലെയാണു രാജിക്കത്ത് സെക്രട്ടറിക്കു കൈമാറിയത്. ഇതോടെ അവിശ്വാസം പരാജയപ്പെടുമെന്ന് ഉറപ്പായി.

ALSO READ: വാഹനങ്ങള്‍ കയറ്റിവിടുന്നില്ല; എരുമേലിയില്‍ പ്രതിഷേധം

52 അംഗ നഗരസഭയില്‍ ബി.ജെ.പി 24, കോണ്‍ഗ്രസ് 13, മുസ്ലിം ലീഗ് 4, സി.പി.ഐ.എം 9, വെല്‍ഫെയര്‍ പാര്‍ട്ടി 1, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് കക്ഷിനില. അവിശ്വാസം പാസാകാന്‍ 27 അംഗങ്ങളുടെ പിന്തുണ വേണം.

യു.ഡി.എഫ് അവിശ്വാസത്തെ സി.പി.ഐ.എമ്മും വെല്‍ഫെയര്‍ പാര്‍ട്ടിയും പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് അംഗം രാജിവച്ചതോടെ 26 വോട്ടു മാത്രമേ ലഭിക്കൂ. ഈ സാഹചര്യത്തില്‍ അവിശ്വാസം പാസാകില്ല.

സംസ്ഥാനത്ത് ബി.ജെ.പി ഭരണത്തിലുള്ള ഏക നഗരസഭയാണ് പാലക്കാട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more