| Monday, 2nd September 2013, 10:00 am

പാലക്കാട് കോച്ച് ഫാക്ടറി വര്‍ഷത്തിനുള്ളില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായി റെയല്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്രകുമാര്‍. ഫാക്ടറി മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു.

ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. പൊതു സ്വകാര്യ പങ്കാളിത്തത്തിലാകും പദ്ധതി നടപ്പാക്കുക. പദ്ധതി പൂര്‍ണമായും നടപ്പാക്കാന്‍ ആസൂത്രണക്കമ്മീഷന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര റെയില്‍വേമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു.[]

പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കാനാണ് മന്ത്രിസഭയുടെ അംഗീകാരം നല്‍കിയത്. അതേസമയം, പദ്ധതിയില്‍ പങ്കാളിയാകാമെന്ന സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ( സെയില്‍ )യുടെ പ്രപ്പോസല്‍ തള്ളിയതായും സൂചനയുണ്ട്.

കോച്ച് ഫാക്ടറിയില്‍ പങ്കാളിയാവാന്‍ സന്നദ്ധത അറിയിച്ച് സെയില്‍ ചെയര്‍മാന്‍ സി.എസ്. വര്‍മ, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനയ് മിത്തലിനയച്ച കത്തിന്റെ പകര്‍പ്പ് എം.ബി രാജേഷ് മാധ്യമങ്ങള്‍ക്കുമുമ്പാകെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more