Kerala News
പാലക്കാട് ഉപതെരഞ്ഞെടുപ്പ്; മത്സരത്തിൽ നിന്ന് പിന്മാറി എ.കെ. ഷാനിബ്, സരിന് പിന്തുണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 25, 09:47 am
Friday, 25th October 2024, 3:17 pm

പാലക്കാട്: കോൺഗ്രസ് വിട്ട് മത്സരിക്കുന്ന എ.കെ ഷാനിബ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്നും പിന്മാറി.  പി.സരിനുമായി സംസാരിച്ച ശേഷം സരിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പിന്മാറ്റം. താൻ കോൺഗ്രസുകാരനാണെന്നും കമ്യൂണിസ്റ്റുകാരനായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പാർട്ടിക്കുള്ളിലെ അസമത്വം തിരിച്ചറിഞ്ഞതിനാലാണ് ഈ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കഴിഞ്ഞ കുറേ കാലമായി  നിരവധി പ്രശ്നങ്ങളാണ് കോൺഗ്രസിനകത്തുള്ളത്. നിരവധി വോട്ടുകൾ ചോരാൻ സാധ്യതയുണ്ട്, അതിനാൽ നമ്മുടെ ലക്ഷ്യം കൈവരിക്കണമെങ്കിൽ വോട്ടുകൾ ചോരാതെ സൂക്ഷിക്കേണ്ടതുണ്ട്.

ആ വോട്ടുകൾ ബി.ജെ.പിയിലേക്ക് പോകാൻ പാടില്ല. അതുകൊണ്ട് തെരഞ്ഞെടുപ്പിന് മുന്നിൽ ഞാൻ എല്ലാം ഉപേക്ഷിക്കുകയാണ്. ഞാൻ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല ,’ അദ്ദേഹം പറഞ്ഞു.

ഒപ്പം താൻ വി.ഡി സതീശനും ബി.ജെ.പിക്കും എതിരായാണ് പ്രവർത്തിക്കുന്നതെന്നും ഷാനിബ് കൂട്ടിച്ചേർത്തു. സതീശനും ഷാഫി പറമ്പിലും ചേർന്ന് ഈ പാർട്ടി ഹൈജാക്ക് ചെയ്യുകയും ബി.ജെ.പിയുടെ പാളയത്തിൽ കൊണ്ടുപോയി പാർട്ടിയെ കെട്ടാൻ ശ്രമിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് വിമതൻ എ.കെ ഷാനിബ് സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറണമെന്ന് പി.സരിൻ ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നു. പത്രിക നൽകരുതെന്ന് സരിൻ അഭ്യർത്ഥിച്ചു. ഷാനിബിന്റേത് ഒറ്റപ്പെട്ട ശബ്ദമാകരുത്. എൽ.ഡി.എഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപെട്ടിരുന്നു.

 

updating…

 

Content Highlight: Palakkad by-election; AK Shanib may not contest from Palakkad