Advertisement
Kerala
പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണേയും വൈസ് ചെയര്‍മാനേയും ജാതിപറഞ്ഞ് ആശംസ അറിയിച്ച് ബി.ജെ.പി കൗണ്‍സിലര്‍; വിവാദത്തിന് പിന്നാലെ പോസ്റ്റ് മുക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 28, 07:55 am
Monday, 28th December 2020, 1:25 pm

പാലക്കാട്: പാലക്കാട് നഗരസഭയില്‍ പുതുതായി സ്ഥാനമേറ്റ ചെയര്‍പേഴ്‌സന്റേയും വൈസ് ചെയര്‍മാന്റെയും ജാതി പറഞ്ഞ് ആശംസ നേര്‍ന്ന് ബി.ജെ.പി കൗണ്‍സിലര്‍.

കൊപ്പം വാര്‍ഡില്‍നിന്ന് വിജയിച്ച കൗണ്‍സിലര്‍ വി.എസ് മിനി മോളാണ് ബി.ജെ.പി നേതാക്കളുടെ ജാതി പറഞ്ഞുകൊണ്ട് ഫേസ്ബുക്കില്‍ ആശംസാ പോസ്റ്റിട്ടത്.

‘പാലക്കാട് മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ആയി ഇ. കൃഷ്ണദാസ് (നായര്‍ സമുദായം), ചെയര്‍ പേഴ്‌സണ്‍ ആയി പ്രിയ അജയന്‍ (മൂത്താന്‍ സമുദായം) എന്നിവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ‘ എന്നായിരുന്നു പോസ്റ്റ്. എന്നാല്‍ ഇത് വിവാദമായതോടെ മിനുട്ടുകള്‍ക്കുള്ളില്‍ വി.എസ് മിനിമോള്‍ ഇത് എഡിറ്റ് ചെയ്യുകയായിരുന്നു.

നേരത്തെ ചെയര്‍പേഴ്‌സന്‍ സ്ഥാനം ലഭിക്കാത്തതില്‍ ഇവര്‍ പ്രതിഷേധം അറിയിച്ചിരുന്നു. നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ ഓപ്പണ്‍ വോട്ട് വേണമെന്നായിരുന്നു ബി.ജെ.പി ആവശ്യപ്പെട്ടത്. എന്നാല്‍, രഹസ്യബാലറ്റ് മതിയെന്ന് മിനി മോളും പ്രതിപക്ഷവും ആവശ്യപ്പെട്ടു. തുടര്‍ന്ന് രഹസ്യ ബാലറ്റിലാണ് തെരഞ്ഞടുപ്പ് നടന്നത്.

Content Highlight: palakkad bjp councilor greetings municipal chairs by saying caste