| Tuesday, 17th September 2019, 9:00 am

ജോസ് ടോം പി.ജെ.ജോസഫിന്റെ വീട്ടിലെത്തി; ജോസഫ് എല്ലാ പിന്തുണയും വാഗാദാനം ചെയ്തതായി ജോസ് ടോം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: പാലായിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ പി.ജെ.ജോസഫുമായി കൂടിക്കാഴ്ച നടത്തി. തൊടുപുഴയിലെ ജോസഫിന്റെ വീട്ടിലെത്തിയിരുന്നു ഇരുവരുടേയും കൂടികാഴ്ച്ച.

തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം എല്ലാ പിന്തുണയും വാഗാദാനം ചെയ്തതായി ജോസ് ടോം അറിയിച്ചു.

നേരത്തെ ഉപതരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രചരണത്തില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് പി.ജെ ജോസഫ് വിഭാഗം അറിയിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ പി.ജെ ജോസഫിനെ ജോസ്.കെ മാണി പക്ഷം അപമാനിച്ചതിനു പിന്നാലെയാണ് ഇത്തരത്തില്‍ തീരുമാനമെന്നും ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍ പറഞ്ഞിരുന്നു. പാലായില്‍ യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ പി.ജെ.ജോസഫിനെതിരെ കൂക്കിവിളിച്ചതും പരിഹസിച്ചതും ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചത്. യു.ഡി.എഫ്. നേതൃയോഗത്തില്‍ ജോസ് ടോം പങ്കെടുക്കാതിരുന്നതും പി.ജെ.ജോസഫിനെ ചൊടിപ്പിച്ചിരുന്നു.

ജോസ് കെ മാണി വിഭാഗത്തിന്റെ കൂടെ പ്രചാരണത്തിന് ഇറങ്ങില്ലെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കുമെന്നുമായിരുന്നു പി.ജെ ജോസഫ് വിഭാഗം പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more