Advertisement
Pala Bypoll
പാലായില്‍ ജോസ് ടോമിന് അപരന്‍; എല്‍.ഡി.എഫ് നേതാക്കളുടെ അറിവോടെയെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 09, 04:52 am
Monday, 9th September 2019, 10:22 am

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്, ടോം തോമസ് എന്ന അപരന്‍. വോട്ടിംഗ് മെഷീനില്‍ ജോസ് ടോമിന്റെ പേര് ഏഴാമതും ടോം തോമസിന്റെ പേര് ഒന്‍പതുമാണ്. ഇടത് നേതാക്കളുടെ അറിവോടെയാണ് ടോം തോമസ് മത്സരിക്കുന്നതെന്നാണ് യു.ഡി.എഫിന്റെ ആരോപണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

റബ്ബര്‍ കര്‍ഷകനായ ടോം തോമസ് തന്നെയാണ് ജോസ് ടോമിന്റെ പത്രികയില്‍ പിഴവാരോപിച്ച് വരണാധികാരിക്ക് പരാതി നല്‍കിയതും. മണ്ഡലത്തില്‍ എത്ര വോട്ട് തനിക്ക് കിട്ടുമെന്ന് കൃത്യമായ ധാരണ ടോം തോമസിനുണ്ട്.

എല്‍.ഡി.എഫ് നേതാക്കളുടെ അറിവോടെയാണ് ടോം തോമസ് മത്സരിക്കുന്നതെന്ന ആരോപണം ഉയരുന്നുണ്ടെങ്കിലും തന്റെ സ്ഥാനാര്‍ത്ഥിത്വവും എല്‍.ഡി.എഫും തമ്മില്‍ ബന്ധമൊന്നും ഇല്ലെന്നാണ് ടോം തോമസ് ഉറപ്പിച്ചു പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ തവണ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ മാണി.സി കാപ്പന്‍ തന്നെയാണ് ഇത്തവണയും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി.