| Friday, 27th September 2019, 1:44 pm

ജോസ്.കെ.മാണിയുടെ ബൂത്തിലും മാണി സി കാപ്പന് ലീഡ്; നഗരസഭയും കൈവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലാ ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി.സി.കാപ്പന് മികച്ച വിജയം. യു.ഡി.എഫ് പഞ്ചായത്തുകള്‍ പോലും കൈവിട്ടത് മാത്രമല്ല ജോസ്.കെ.മാണിയെ വിഷമിപ്പിക്കുന്നത്. മറ്റൊരു കാര്യം കൂടിയാണ്.

സ്വന്തം ബൂത്തില്‍ പോലും മാണി.സി.കാപ്പന് ലീഡാണ് എന്നതാണ് ജോസ്.കെ.മാണിയെ വിഷമത്തിലാക്കിയത്. പത്ത് വോട്ടിന്റെ ലീഡാണ് മാണി.സി.കാപ്പന്‍ നേടിയത്.

രാമപുരം, മേലുകാവും പാലാ നഗരസഭയുമൊക്കെ യു.ഡി.എഫിനെ കൈവിട്ടപ്പോള്ളപ്പോള്‍ മുത്തോലിയും മീനച്ചിലും മാത്രമാണ് പിന്തുണച്ചത്.

2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി.സി കാപ്പന്റെ ജയം. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് എല്‍.ഡി.എഫ് ഇവിടെ ജയിക്കുന്നത്.

എല്‍.ഡി.എഫിന് 54137 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് 511194 വോട്ടുകളും ബി.ജെ.പിക്ക് 18044 വോട്ടുകളും ലഭിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more