മുത്തോലിയില്‍ പിന്നോട്ട് പോവും, നഗരസഭയില്‍ ലീഡ് നേടും; മാണി.സി.കാപ്പന്റെ പ്രവചനം ഇങ്ങനെ
Pala Bypoll
മുത്തോലിയില്‍ പിന്നോട്ട് പോവും, നഗരസഭയില്‍ ലീഡ് നേടും; മാണി.സി.കാപ്പന്റെ പ്രവചനം ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 27, 04:50 am
Friday, 27th September 2019, 10:20 am

പാലാ ഉപതെരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രവര്‍ത്തകരോടൊപ്പം ടി.വിയ്ക്ക് മുമ്പിലാണ്. ലീഡ് ഉയരുന്നതില്‍ അദ്ദേഹം സന്തോഷത്തിലുമാണ്.

മാണി.സി.കാപ്പന്‍ നേരത്തെ പറഞ്ഞത് പോലെയാണ് ഇപ്പോള്‍ ലീഡ് ഉയരുന്നത്. രാമപുരം, കടനാട്, മേലുകാവ് പഞ്ചായത്തുകളില്‍ ഇത്തവണ ലീഡ് നേടുക തന്നെ ചെയ്യുമെന്നാണ് കാപ്പന്‍ പറഞ്ഞിരുന്നത്. അത് സംഭവിക്കുക തന്നെ ചെയ്തിരിക്കുകയാണ്.

ഇനിയെണ്ണാനുള്ള പഞ്ചായത്തുകളെ കുറിച്ചും അദ്ദേഹം ഫലം വരുന്നതിനിടെ അദ്ദേഹം പറഞ്ഞു. ഇനിയെണ്ണാനുള്ള മുത്തോലി പഞ്ചായത്തില്‍ അല്‍പ്പം പിന്നോട്ട് പോവുമെന്നും പാലാ നഗരസഭയില്‍ ലീഡ് നേടുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ആദ്യ രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യു.ഡി.എഫിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്നതായിരുന്നു ഫലം. യു.ഡി.എഫ് മികച്ച ഭൂരിപക്ഷം പ്രതീക്ഷിച്ച ഇടമായിരുന്നു രാമപുരം പഞ്ചായത്ത്. കുറഞ്ഞത് 1500 വോട്ടിന്റെയെങ്കിലും ലീഡ് ഇവിടെ നേടുമെന്നായിരുന്നു യു.ഡി.എഫ് പ്രതീക്ഷ. എന്നാല്‍ ഇവിടെ എല്‍.ഡി.എഫ് ലീഡ് നേടുന്നതാണ് കണ്ടത്.