| Friday, 27th September 2019, 2:25 pm

വോട്ടെണ്ണെുന്നതിന് മുന്‍പേ എം.എല്‍.എയാക്കി ഫ്‌ളക്‌സും വിജയാഹ്ലാദത്തിന് ലഡുവും റെഡിയാക്കി; പെട്ടി തുറന്നപ്പോള്‍ ഞെട്ടിത്തരിച്ച് യു.ഡി.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ ഫലത്തില്‍ ഞെട്ടിത്തരിച്ച് യു.ഡി.എഫ്. മണ്ഡലം രൂപീകരിച്ച ശേഷം യു.ഡി.എഫിനെയും കേരള കോണ്‍ഗ്രസ് എമ്മിനെയും കൈവിടാത്ത പാലാ ഇത്തവണ മാണി സി.കാപ്പനിലൂടെ എല്‍.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേരള കോണ്‍ഗ്രസ് എമ്മിലെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നെങ്കിലും ജോസ് ടോം പുലിക്കുന്നേല്‍ ജയിക്കുമെന്ന ഉറപ്പിലായിരുന്നു നേതാക്കളും അണികളും. ഈ ഉറപ്പിന്‍മേലാണ് ജോസ് ടോം പുലിക്കുന്നേലിന് വിജയാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫ്‌ളക്‌സുകളും വിതരണത്തിനായി ലഡുവും ഏല്‍പ്പിച്ചത്.

ജോസ് ടോമിനെ നിയുക്ത എം.എല്‍.എയായി അവരോധിച്ചുകൊണ്ട് വെള്ളാപ്പാടില്‍ ഫള്കസും ഉയര്‍ത്തിയിരുന്നു. ‘വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി… നന്ദി… നന്ദി’ എന്ന വാചകത്തോടെയാണ് ഫ്‌ളകസ്. മനസില്‍ മായാതെ, എന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്ന കെ.എം മാണിസാറിന്റെ പിന്ഗാമി നിയുക്ത പാലാ എം.എല്‍.എ അഡ്വ. ജോസ് ടോമിന് അഭിനന്ദങ്ങള്‍ എന്നും ഫ്‌ളക്‌സിലുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേരള സെക്യൂരിറ്റി സ്റ്റാഫ് യൂണിയന്‍ സംസ്ഥാന ക്യാംപിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നല്‍കിയ പരസ്യത്തില്‍ ജോസ് ടോമിനെ എം.എല്‍.എ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

നേരത്തെ പാലായിലെ യു.ഡി.എഫ് ക്യാമ്പില്‍ ജോസ് ടോമിനെ വിജയിപ്പിച്ച ജനങ്ങള്‍ക്കുള്ള ലഡുവും പടക്കങ്ങളും റെഡിയാണല്ലോ, നിങ്ങളുടെതോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് യു.ഡി.എഫ് വാങ്ങിവെച്ച പടക്കങ്ങളും ലഡുവും ഇനി പകുതി വിലക്ക് കിട്ടുമല്ലോ എന്നായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം.

‘പാലായില്‍ രാവിലെ തന്നെ വിജയിപ്പിച്ച ജനങ്ങള്‍ക്കുള്ള ജോസ് ടോമിന്റെ ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. പടക്കങ്ങളും ലഡു ഒക്കെ തയ്യാറാണ്. അത് ഇനി പൊട്ടിക്കാനും വിതരണം ചെയ്യാനുമുള്ള സമയമേയുള്ളു. നിങ്ങളുടെ ക്യാമ്പിലെയോ? എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇനി വാങ്ങിക്കണം. അത് പകുതി വിലക്ക് കിട്ടുമല്ലോ എന്നായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more