കേരള കോണ്‍ഗ്രസ് എമ്മിലെ അടി തിരിച്ചടിയായി; കുറ്റപ്പെടുത്തി കോണ്‍ഗ്രസും
Pala Bypoll
കേരള കോണ്‍ഗ്രസ് എമ്മിലെ അടി തിരിച്ചടിയായി; കുറ്റപ്പെടുത്തി കോണ്‍ഗ്രസും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th September 2019, 11:42 am

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫിനേറ്റ തിരിച്ചടിയ്ക്ക് കാരണം കേരള കോണ്‍ഗ്രസ് എമ്മിലെ ഭിന്നതയെന്ന് കോണ്‍ഗ്രസ്. സംസ്ഥാന രാഷ്ട്രീയം ചര്‍ച്ചയാകേണ്ടതിന് പകരം പാലായില്‍ ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങളാണ് ചര്‍ച്ചയായതെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാതൃഭൂമി ന്യൂസിന്റെ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘യു.ഡി.എഫിനേറ്റ തിരിച്ചടി പരിശോധിക്കണം. വസ്തുതകളില്‍ നിന്ന് ഒളിച്ചോടരുത്. തെരഞ്ഞെടുപ്പ് സമയത്ത് നേതാക്കന്‍മാരുടെ പ്രസ്താവനകള്‍ അനുചിതമായി.’

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജോസ്.കെ മാണി-പി.ജെ ജോസഫ് തര്‍ക്കം തിരിച്ചടിയായെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കനും പറഞ്ഞു. തെരഞ്ഞെടുപ്പ് യോഗത്തില്‍വെച്ച് പി.ജെ ജോസഫിനെ കൂവി വിളിച്ചത് അവമതിപ്പുണ്ടാക്കിയെന്ന് ജോസഫ് വാഴക്കന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മാണി.സി കാപ്പന്‍ ലീഡ് നിലനിര്‍ത്തുകയാണ്. വോട്ടെണ്ണല്‍ പൂര്‍ത്തിയായ ഒമ്പത് പഞ്ചായത്തുകളില്‍ എട്ട് പഞ്ചായത്തിലും എല്‍.ഡി.എഫിനാണ് അനുകൂലം. മൂത്തോലി പഞ്ചായത്തില്‍ യു.ഡി.എഫ് ലീഡ് ചെയ്യുന്നു.

WATCH THIS VIDEO: