| Monday, 23rd September 2019, 9:21 pm

എല്‍.ഡി.എഫിനെ തോല്‍പ്പിക്കാനെന്ന വ്യാജേന ബി.ജെ.പിയുടെ വോട്ട് മറിച്ചു; പാലാ ബി.ജെ.പി സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ മണ്ഡലം മുന്‍ പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സാമ്പത്തിക തിരിമറി നടത്തിയെന്ന് പാലാ നിയോജകമണ്ഡലം മുന്‍ പ്രസിഡന്റ് ബിനു പുളിക്കകണ്ടം. നേരത്തെ ബിനുവിനെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച നടത്തിയെന്നാരോപിച്ച് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിന് പിന്നാലെയാണ് ആരോപണവുമായി ബിനു രംഗത്തെത്തിയത്. താന്‍ ഈ മാസം ഒമ്പതാം തിയതി തന്നെ രാജിവെച്ചിരുന്നെന്ന് ബിനു പുളിക്കകണ്ടം പറഞ്ഞു.

നിയോജകമണ്ഡലം പ്രസിഡന്റ് എന്ന രീതിയില്‍ പ്രവര്‍ത്തിക്കാനാവാത്ത അവസ്ഥയാണെന്നും ബിനു പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഹരി സാമ്പത്തികതിരിമറി നടത്തിയെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ക്വാറി, ഭൂമാഫിയകളില്‍ നിന്ന് ഹരി പണം വാങ്ങി.’

ബി.ജെ.പിയുടെ വോട്ടുകള്‍ ഹരി മാണിക്ക് മറിച്ച് നല്‍കി. പണം വാങ്ങിയാണ് വോട്ടു മറിച്ചതെന്നും ബിനു പറഞ്ഞു. ഹരി ബി.ജെ.പിയുടെ വോട്ടു വിറ്റു. ഇതു സംബന്ധിച്ച് കണക്കു കിട്ടിയെന്നും എല്‍.ഡി.എഫിനെ തോല്‍പ്പിക്കാനെന്ന വ്യാജേന വോട്ടു മറിച്ചെന്നും ബിനു പറഞ്ഞു.

ജില്ലാ പ്രസിഡന്റും പാലാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ ഹരിയാണ് മണ്ഡലം പ്രസിഡന്റായ ബിനുവിനെ വോട്ടെടുപ്പ് അവസാനിച്ച ഉടന്‍ പുറത്താക്കിയത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more