കോട്ടയം: പാലാ നിയോജകമണ്ഡലം ബി.ജെ.പി പ്രസിഡന്റിനെ പുറത്താക്കി. ബിനു പുളിക്കകണ്ടത്തിനെയാണ് പുറത്താക്കിയത്. ജില്ലാ പ്രസിഡന്റും പാലാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ ഹരിയാണ് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയതിനാണ് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിയതെന്ന് എന്‍. ഹരി അറിയിച്ചു.
അതേസമയം നേരത്തെ രാജിവെച്ചതാണെന്ന് ബിനു പുളിക്കകണ്ടം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം പാലായില്‍ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ പോളിങ്ങ് ശതമാനം 71.26 രേഖപ്പെടുത്തി. ഉയര്‍ന്ന പോളിങ്ങില്‍ പ്രതീക്ഷയുണ്ടെന്ന് മൂന്നു മുന്നണികളും പറഞ്ഞു. രാത്രിയോടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരും.
രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ് നടന്നത്. വോട്ടര്‍മാരുടെ വലിയ നിര തന്നെ ബൂത്തുകളില്‍ ദൃശ്യമായിരുന്നു. പാലായില്‍ ആകെ 1,79,107 വോട്ടര്‍മാരാണ് ഉള്ളത്. കനത്ത മഴയെ അവഗണിച്ചും ഒരുപാട് ആളുകള്‍ വോട്ട് ചെയ്യാനെത്തി.
WATCH THIS VIDEO: