| Saturday, 27th October 2018, 10:35 pm

പാകിസ്ഥാനില്‍ ഇന്ത്യന്‍ ചലച്ചിത്രങ്ങളും പരിപാടികളും സംപ്രേഷണം ചെയ്യരുത്; വിലക്ക് പുന:സ്ഥാപിച്ചു കൊണ്ട് പാക് സുപ്രീം കോടതി വിധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ ചലച്ചിത്രങ്ങളും ടെലവിഷന്‍ പരിപാടികളും സംപ്രേഷണം ചെയ്യാനുള്ള വിലക്ക് പാകിസ്ഥാന്‍ സുപ്രീം കോടതി പുന:സ്ഥാപിച്ചു. യുണൈറ്റഡ് പ്രൊഡൂസേര്‍സ് അസോസിയേഷന്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യന്‍ ടി.വി പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തണമെന്നും അനുയോജ്യമായ ഉള്ളടക്കം മാത്രമേ സംപ്രേഷണം ചെയ്യുന്ന പരിപാടികളില്‍ പാടുള്ളുവെന്നും ചീഫ് ജസ്റ്റിസ് മിയാന്‍ സാഖിബ് നിസാര്‍ പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ALSO READ: അമേരിക്കയില്‍ ആരാധനാലയത്തില്‍ വെടിവെയ്പ്പ്; എട്ടുപേര്‍ മരിച്ചു, പൊലീസുകാര്‍ക്ക് അടക്കം നിരവധി പേര്‍ക്ക് പരിക്ക്

“നമ്മള്‍ ഡാം നിര്‍മ്മിക്കുന്നതിനെ അവര്‍(ഇന്ത്യ)എതിര്‍ക്കുന്നു, നമുക്ക് അവരുടെ ചാനലുകള്‍ പോലും ഉപേക്ഷിച്ചുകൂടെ?” ഇന്‍ഡസ് വാട്ടേഴ്സ് ട്രീറ്റി യെ ചൊല്ലിയുള്ള വിവാദങ്ങളെ പരാമര്‍ശിച്ച് നിസാര്‍ ചോദിച്ചു.

2016 ല്‍ ഉറിയിലെ ഇന്ത്യന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ആക്രമണത്തിനു ശേഷമാണ് ഇന്ത്യന്‍ ചാനലുകള്‍ക്ക് പാകിസ്ഥാനില്‍ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ 2017 ല്‍ ലാഹോര്‍ ഹൈക്കോടതി ഈ വിലക്ക് എടുത്തുകളഞ്ഞിരുന്നു. എന്നാല്‍ പുതിയ സുപ്രീം കോടതി വിധി വന്നതോടെ വിലക്ക് വീണ്ടും നടപ്പിലാക്കും.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more