അജ്മീര്‍ സന്ദര്‍ശനത്തിനായി പാക് പ്രധാനമന്ത്രി ജയ്പ്പൂരിലെത്തി
India
അജ്മീര്‍ സന്ദര്‍ശനത്തിനായി പാക് പ്രധാനമന്ത്രി ജയ്പ്പൂരിലെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th March 2013, 2:01 pm

ന്യൂദല്‍ഹി: അജ്മീര്‍ സന്ദര്‍ശനത്തിനായി പാകിസ്ഥാന്‍ പ്രധാനമന്ത്രി രാജ പര്‍വേസ് അഷറഫ് ഇന്ത്യയിലെത്തി. അറിയിച്ചിരുന്നതിലും അരമണിക്കൂര്‍ വൈകിയാണ് പ്രധാനമന്ത്രിയും കുടുംബവും ജയ്പ്പൂരിലെത്തിയത്.[]

നേരെ അജ്മീറിലെത്തിയ കുടുംബത്തെ സന്ദര്‍ശനത്തിന് ശേഷം വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പര്‍വേസ് അഷ്‌റഫിനെ ഉച്ചയൂണിനായി ക്ഷണിച്ചു.

അതേസമയം, പാക് പ്രധാനമന്ത്രിയും കുടുംബവും അജ്മീര്‍ ദല്‍ഗ സന്ദര്‍ശിക്കുന്നത് ബഹിഷ്‌കരിക്കുമെന്ന് ദര്‍ഗ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

പാക് പ്രധാനമന്ത്രിക്കോ കുടുംബത്തിനോ വേണ്ടി പ്രാര്‍ഥനാചടങ്ങുകള്‍ക്ക് സൗകര്യമൊരുക്കില്ലെന്നും ദര്‍ഗ മേധാവി സയ്യിദ് സൈനുല്‍ അബ്ദിന്‍ അലി ഖാന്‍ പറഞ്ഞു.

അതിര്‍ത്തി നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈികരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയതില്‍ പാക് സൈന്യത്തിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ദര്‍ഗ അധികൃതര്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ബഹിഷ്‌കരിക്കുന്നത്.

ജവാന്‍മാരുടെ തലയറുത്തു മാറ്റിയ സംഭവത്തില്‍ അപലപിക്കാത്ത പര്‍വേസ് അഷറഫിന്റെ ഇന്ത്യ സന്ദര്‍ശനം ജവാന്‍മാരുടെ കുടുംബത്തെ അനാദരിക്കുന്നതിന് തുല്യമാണെന്നും ദര്‍ഗ സന്ദര്‍ശനവുമായി സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അജ്മീര്‍ സന്ദര്‍ശിക്കുന്ന അദ്ദേഹത്തിന് നയതന്ത്രചട്ടപ്രകാരമുള്ള സുരക്ഷയും സൗകര്യങ്ങളുമൊരുക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ നയതന്ത്രവിഷയങ്ങളില്‍ ചര്‍ച്ചയുണ്ടാകില്ലെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.