Advertisement
Daily News
ലോകകപ്പ്: പാകിസ്ഥാന്‍ സാധ്യത ടീമില്‍ സഈദ് അജ്മലിനെ ഉള്‍പ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Dec 06, 03:21 pm
Saturday, 6th December 2014, 8:51 pm

saeed-ajmal-pakistan
കറാച്ചി: നിയമകരമല്ലാത്ത ആക്ഷനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ പാക് ബൗളര്‍ സഈദ് അജ്മലിനെ ലോകകപ്പിനായുള്ള പാകിസ്ഥാന്‍ സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്തി. ലോകകപ്പിന് മുമ്പെ തന്നെ അജ്മല്‍ ആക്ഷന്‍ മെച്ചപെടുത്തുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തെ ടീമില്‍ ഉള്‍പെടുത്തിയതെന്നാണ് മുഖ്യ സെലക്ടറായ മോയിന്‍ ഖാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു അജ്മലിന്റെ ആക്ഷനില്‍ സംശയമുള്ളതായി കണ്ടിരുന്നത്.  നിലവില്‍ ആക്ഷന്‍ മെച്ചപ്പെടുത്തുന്നതിനായുള്ള കടുത്ത ശ്രമത്തിലാണ് അജ്മല്‍.

ഐ.സി.സി ചട്ടങ്ങള്‍ പ്രകാരം ബൗളര്‍മാര്‍ക്ക് 15 ഡിഗ്രി വരെ കൈമുട്ട് വളക്കാമെന്നാണ് നിയമം. എന്നാല്‍ അജ്മല്‍ 43 ഡിഗ്രി വരെ മടക്കുന്നതായാണ് കണ്ടെത്തിയിരുന്നത്. അതേ സമയം ബൗളിംങ് ആക്ഷന്റെ പേരില്‍ ബയോമെക്കാനിക്കല്‍ പരിശോധനക്ക് വിധേയനായ മുഹമ്മദ് ഹഫീസിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹഫീസിന്റെ പരിശോധനാ ഫലം അടുത്തയാഴ്ച്ചയാണ് പുറത്ത് വരുന്നത്.

മിസ്ബാഹുല്‍ ഹഖ് ആണ് ടീമിന്റെ നായകന്‍. സീനിയര്‍ താരങ്ങളായ കമ്രാന്‍ അക്മല്‍, ഷോയ്ബ് മാലിക് എന്നിവരെയും ദേശീയ ടീമിലേക്ക് തിരിച്ച് വിളിച്ചിട്ടുണ്ട്.