പാക്കിസ്ഥാന്‍ ഭൂചലനം:മരണം 328 കവിയും
World
പാക്കിസ്ഥാന്‍ ഭൂചലനം:മരണം 328 കവിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th September 2013, 12:29 am

[]ഇസ്‌ലമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 328 കവിയുമെന്ന് റിപ്പോര്‍ട്ട്. ബലൂചിസ്ഥാന്‍ പ്രവശ്യയിലെ ഖറന്‍, ഖുസ്ദാര്‍, അവരാന്‍, എന്നീ ഗ്രാമപ്രദേശങ്ങളിലാണ് കനത്ത ആഘാതം ഉണ്ടായത്.

ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ച് മണിയോടെയാണ് രാജ്യത്തെ നടുക്കിയ സംഭവം.

രക്ഷാപ്രവര്‍ത്തനത്തിനായി ബലൂചിസ്ഥാനിലേക്ക് സൈന്യത്തെ നിയോഗിച്ചുണ്ടെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു. ഭൂചലന മേഖലയില്‍ 90 ശതമാനം വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്ന് പ്രാദേശിക സര്‍ക്കാര്‍ വക്താവ് അബ്ദുല്‍ റഷീദ് ബലൂച് പറഞ്ഞു.

സംഭവസ്ഥലത്തെ ആയിരകണക്കിന് കുടുംബങ്ങള്‍ സമീപ പ്രദേശങ്ങളിലേക്ക് പാലായനം ചെയ്തിട്ടുമുണ്ടെന്നും ഇവര്‍ക്ക് താത്ക്കാലിക അഭയാര്‍ത്ഥി ക്യാമ്പുകള്‍ ഒരുക്കുമെന്നും പാക് സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു.

ഒരു മിനുട്ടോളം നീണ്ടുനിന്ന ഭീകമ്പം പാക്കിസ്ഥാനിലെ പല ഭാഗങ്ങളും ഭീതി പരത്തിയിരുന്നു. വീടുകളുടെ മണ്‍ഭിത്തികളും ദുര്‍ബല നിര്‍മിതികളും ഇടിഞ്ഞതാണ് മരണകാരണം.

മരണസംഖ്യ ഇനിയും ഉയരുമെന്നും അധികൃതര്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ഭൂചലനമാണിത്.