| Thursday, 25th June 2015, 9:35 am

പാക് താരം സഹീര്‍ അബ്ബാസിനെ ഐ.സി.സി പ്രസിഡന്റായി തെരഞ്ഞെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ സഹീര്‍ അബ്ാസിനെ ഐ.സി.സി പ്രസിഡന്റായി തെരഞ്ഞെടുത്തു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റായിരുന്ന മുസ്തഫ കമാല്‍ രാജിവെച്ചശേഷം ഐ.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഏപ്രിലില്‍ ഐ.സി.സിയുടെ ഭരണഘടനയില്‍ മാറ്റം കൊണ്ടുവന്നതില്‍ പ്രതിഷേധിച്ചായിരുന്നു മുസ്തഫ കമാല്‍ രാജിവെച്ചത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ നാമനിര്‍ദേശം ചെയ്ത ഐ.സി.സി ബോര്‍ഡിന് സഹീര്‍ നന്ദി രേഖപ്പെടുത്തി.

“മഹത്തായ ഈ ഗെയിമിനെ നിയന്ത്രിക്കുന്ന സംഘടനയുടെ പ്രസിഡന്റായി നിയമിതനായതില്‍ അഭിമാനമുണ്ട്. ആദരവും, സൗഹൃദവും പരിഗണനയും അവസരങ്ങളും നല്‍കുന്ന കായിക ഇനമാണിത്. ഞാന്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ ഇത് എനിക്കു നല്‍കിയതായാണ് തോന്നുന്നത്.” അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

സഹീറിനെ അഭിനന്ദിച്ചുകൊണ്ട് ഐ.സി.സി ചെയര്‍മാന്‍ എന്‍. ശ്രീനിവാസനും രംഗത്തെത്തി.

78 ടെസ്റ്റു മത്സരങ്ങളും 62 ഏകദിന മത്സരങ്ങളും കളിച്ച സഹീര്‍ യഥാക്രമം 5,062 ഉം 2,572 റണ്ണുകളും നേടിയിട്ടുണ്ട്. 1975, 1983, 1979 എന്നീ വര്‍ഷങ്ങളിലെ ലോകകപ്പ് ക്രിക്കറ്റിലും കളിച്ചിട്ടുണ്ട്. 14 ടെസ്റ്റുകളിലും 13 ഏകദിനങ്ങളിലും പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. 22 വര്‍ഷത്തെ കരിയറില്‍ 34,843 റണ്‍സാണ് അദ്ദേഹം സ്വന്തമാക്കിയത്.

1993ലെ ശ്രീലങ്ക, വെസ്റ്റിന്റീസ് പരമ്പരയില്‍ ഐ.ഐ.സി മാച്ച് റഫറിയായിരുന്നു സഹീര്‍.

Latest Stories

We use cookies to give you the best possible experience. Learn more