റഷ്യ ഉക്രൈനെതിരെ യുദ്ധം ആരംഭിച്ചിട്ടും അവിടെക്കുടുങ്ങിയ പാക് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്താന്‍ എംബസി അധികൃതര്‍ ഒന്നും ചെയ്തില്ലെന്ന് മിഷ പാകിസ്ഥാനി ദിനപത്രം-ഡോണിനോട് പറഞ്ഞു.
ഇന്ത്യന്‍ എംബസിയാണ് രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് മിഷ പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി എംബസി ബസ് സജ്ജമാക്കിയിരുന്നു. ഈ ബസില്‍ കയറാന്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ അനുവദിച്ചെന്നും അങ്ങനെയാണ് പടിഞ്ഞാറന്‍ ഉക്രൈനിലെ ടെര്‍ണോപില്‍ നഗരത്തിലെത്തിയതെന്നും മിഷ പറഞ്ഞു.
ഇന്ത്യന്‍ വിദ്യാര്‍ഥികളാല്‍ നിറഞ്ഞ ബസിലെ ഏക പാകിസ്ഥാനി താന്‍ ആയിരുന്നെന്നും മിഷ പറഞ്ഞു. ഞങ്ങളാണ് പാകിസ്ഥാന്റെ ഭാവി. എന്നിട്ടും ഈ ദുരിതകാലത്ത് ഇങ്ങനെയാണ് ഞങ്ങളോട് അവര്‍ പെരുമാറുന്നത്- മിഷ പറഞ്ഞു.
അതേസമയം, ഉക്രൈനില്‍ റഷ്യയുടെ അധിനിവേശത്തെ അപലപിച്ച് യു.എന്നില്‍ അവതരിപ്പിക്കുന്ന പ്രമേയത്തെ പാകിസ്ഥാന്‍ പിന്തുണയ്ക്കണമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ ആവശ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തുവന്നിരുന്നു. ‘പാകിസ്ഥാന്‍ നിങ്ങളുടെ അടിമകളാണെന്ന് കരുതുന്നുണ്ടോ’ എന്ന് ചോദിച്ചായിരുന്നു അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.