| Friday, 3rd May 2013, 11:36 am

ഇന്ത്യന്‍ ജയിലിലും രാജ്യസ്‌നേഹം പൂക്കുന്നു; ജമ്മു കാശ്മീരില്‍ പാക് തടവുകാരന് മര്‍ദ്ദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജമ്മു: പാക് ജയിലില്‍ ഇന്ത്യന്‍ തടവുകാരന്‍ സരബ്ജിത്ത് സിങ് മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ജയിലില്‍ പാക്കിസ്ഥാന്‍ തടവുകാരന് മര്‍ദ്ദനം. സനാവുള്ള ഹഖ് എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്.[]

സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടു.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ തടവുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം കോമയിലാണെന്നാണ് അറിയുന്നത്. 1999 മുതല്‍ തീവ്രവാദിക്കേസില്‍ ജമ്മു ജയിലില്‍ കഴിയുകയാണ് സനാവുള്ള ഹഖ്.

സരബ്ജിത്തിന്റെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഇദ്ദേഹത്തിനെതിരെ ആക്രമണമുണ്ടായത്. സരബ്ജിത്തിന്റെ മരണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ കഴിയുന്ന 200 ഓളം പാക്കിസ്ഥാന്‍ തടവുകാര്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.

പാക് ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ സരബ്ജിത്ത് സിങ് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ രാത്രി 7.45 ഓടെയാണ് മൃതദേഹം അമൃത്സറിലെത്തിച്ചത്. സംസ്‌കാരം ഉച്ചയ്ക്ക് അമൃതസറില്‍ നടക്കും.

We use cookies to give you the best possible experience. Learn more