| Saturday, 18th July 2020, 9:37 pm

പാകിസ്താനില്‍ പുരാതന ബുദ്ധപ്രതിമ തകര്‍ത്തെന്നാരോപിച്ച് നാല് പേരെ പൊലീസ് അറസ്റ്റുചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പെഷവാര്‍: വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ പുരാതന ബുദ്ധ പ്രതിമ നശിപ്പിച്ചെന്നാരോപിച്ച് നാല് പേരെ പാകിസ്താന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ചരിത്രപ്രാധാന്യമുള്ള ബുദ്ധിസ്റ്റ് സൈറ്റിന് സമീപം നിര്‍മാണ ജോലികള്‍ ചെയ്യുന്നതിനിടെ കണ്ടെത്തിയ പുരാതന ബുദ്ധ പ്രതിമ നശിപ്പിച്ചെന്നാരോപിച്ചാണ് അറസ്റ്റ്.
അറബ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒരാള്‍ ചുറ്റിക കൊണ്ട് ബുദ്ധ പ്രതിമ തകര്‍ത്തതായി കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് മണിക്കൂറുകള്‍ക്കകമാണ് മര്‍ദാന്‍ ജില്ലയില്‍ നാല് പേരെ അറസ്റ്റ് ചെയ്തത്.

ബുദ്ധപ്രതിമ ചരിത്രപ്രാധാന്യമുള്ളതാണെന്ന് പ്രാദേശിക പുരാവസ്തു ഗവേഷകര്‍ പിന്നീട് വിലയിരുത്തി.
രാജ്യത്തെ പുരാവസ്തു നിയമപ്രകാരം കുറ്റാരോപിതരായവര്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അഞ്ച് വര്‍ഷം വരെ തടവ് അനുഭവിക്കണം. പുരാതനവസ്തുക്കള്‍ക്ക് നാശനഷ്ടമുണ്ടാക്കുന്നത് നിയമങ്ങള്‍ വിലക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

അധികാരികളെ അറിയിക്കുന്നതിനുപകരം ബുദ്ധപ്രതിമ നശിപ്പിച്ചതിനുള്ള കാരണം അറിയാന്‍ പിടിയിലായവരെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആധുനിക പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും വ്യാപിച്ചുകിടന്നിരുന്ന ഒരു പ്രധാന ബുദ്ധമത രാജ്യമായിരുന്ന ഗാന്ധാരയുടെ ഭാഗമായിരുന്ന പര്‍വതപ്രദേശമായ തകാത് ഭായിയില്‍ നിന്ന് ഏറെ ദൂരമില്ലാത്ത സ്ഥലത്താണ് സംഭവം നടന്നത് എന്നാണ് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more