ഹൈദരാബാദ്: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാന്‍ പാകിസ്താന്‍ പ്രധാനമന്ത്രിക്ക് അവകാശമില്ലെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്റും എം.പിയുമായ അസദുദ്ദീന്‍ ഒവൈസി. കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനാവശ്യമായ ചര്‍ച്ചകള്‍ നടക്കുന്നതിനു നരേന്ദ്രമോദിയും ബി.ജെ.പിയും ജയിക്കുന്നതാണ് നല്ലതെന്നു കഴിഞ്ഞദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞതിനു മറുപടിയായാണ് ഒവൈസി ഇക്കാര്യം പറഞ്ഞത്.
ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശിലെ ചെല്ലാനയിലുള്ള പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈദരാബാദില്‍ നിന്നുള്ള എം.പിയായ ഒവൈസി വീണ്ടും അതേ മണ്ഡലത്തില്‍ നിന്ന് ഇത്തവണ ജനവിധി തേടുന്നുണ്ട്.
ഇതുവരെയായിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എന്തുകൊണ്ടാണു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കാത്തതെന്നു പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ആന്ധ്രാ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന് നോട്ടീസ് ലഭിച്ചതു ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.