| Monday, 29th November 2021, 2:13 pm

കര്‍ത്താപൂര്‍ ഗുരുദ്വാരക്ക് മുന്നില്‍ ശിരോവസ്ത്രമണിയാതെ ഫോട്ടോയ്ക്ക് പോസ് ചെയ്തു; പാക്കിസ്ഥാനി മോഡല്‍ വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ത്താപൂര്‍ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിന് മുന്നില്‍ ശിരോവസ്ത്രമണിയാതെ ഫോട്ടോയ്ക്ക് പോസ് ചെയ്ത പാക്കിസ്ഥാനി മോഡല്‍ വിവാദത്തില്‍.

പാക്കിസ്ഥാനില്‍ ‘മന്നത്ത്’ എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാര കേന്ദ്രം നടത്തുന്ന സ്ത്രീയാണ് ഗുരുദ്വാരയ്ക്ക് മുന്നില്‍ തിരിഞ്ഞ് നിന്ന് ഫോട്ടെയെടുത്തതിനെ തുടര്‍ന്ന് വിവാദത്തിലായത്. ഇവരുടെ ഫോട്ടോഷൂട്ട് സിഖ്മതവികാരം വ്രണപ്പെടുത്തി എന്നാണ് ഉയരുന്ന ആരോപണം.

ഗുരുദ്വാരയില്‍ നിന്ന് കൊണ്ട് ചിലര്‍ ടിക് ടോക്ക് വീഡിയോകള്‍ ചിത്രീകരിച്ചതിനെ തുടര്‍ന്ന് സിഖ് പ്രതിനിധി സംഘമായ ശിരോമണി ഗുരുദ്വാര പ്രഭാന്ധക് കമ്മിറ്റി ഗുരുദ്വാര കോപ്ലക്‌സിനുള്ളില്‍ വിനോദ വീഡിയോകള്‍ ചിത്രീകരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നോട്ടീസ് പതിപ്പിച്ചിരുന്നു.

പാകിസ്ഥാന്‍ ഇവാക്യൂ ട്രസ്റ്റ് പ്രോപ്പര്‍ട്ടി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. അമര്‍ അഹമ്മദുമായി ഈ വിഷയം ചര്‍ച്ച ചെയ്യുമെന്ന് ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റ് പരംജിത് സിംഗ് സര്‍ണ പറഞ്ഞു.

സിഖ് മതസ്ഥാപനങ്ങളില്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് ഉറുദുവില്‍ രേഖാമൂലമുള്ള നിര്‍ദ്ദേശങ്ങള്‍ പൗരന്മാര്‍ക്ക് നല്‍കണമെന്ന് അദ്ദേഹം പാകിസ്ഥാന്‍ അധികൃതരോട് ആവശ്യപ്പെട്ടു. മതപരമായ ഒരു സ്ഥലത്തെ വാണിജ്യവല്‍ക്കരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സിഖ് നേതാവായ കിരഞ്‌ജോത് കൗര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: pakistani-model-poses-bare-head-for-womens-clothing-ad-in-kartarpur-sahib-gurdwara-stirs-controversy

We use cookies to give you the best possible experience. Learn more