ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ച് പാക്ക് ഡ്രോണ്‍; ഡ്രഗ്‌സോ ആയുധങ്ങളോ എത്തിച്ചോ എന്നറിയാന്‍ തെരച്ചില്‍ തുടരുന്നു
ഫിറോസ്പൂര്‍: പഞ്ചാബിലെ ഫിറോസ്പൂര്‍ ഹുസൈനിവാല അതിര്‍ത്തി പോസ്റ്റിന് സമീപം ഡ്രോണ്‍ കണ്ടെത്തി. തിങ്കളാഴ്ച്ച രാത്രിയായിരുന്നു ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഡ്രോണ്‍ കണ്ടത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതിര്‍ത്തിക്ക് സമീപം രാത്രി പത്ത് മണിയോടെയാണ് ഡ്രോണ്‍ ആദ്യമായി കണ്ടതെന്നും പിന്നീട് 12 മണിയോടെ ഇത് പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയുടെ ഭാഗത്തേക്ക് പ്രവേശിച്ചെന്നുമാണ് റിപ്പോര്‍ട്ട്.
ഡ്രോണ്‍ കണ്ടെത്തുന്നതിനും ഏതെങ്കിലും തരത്തിലുള്ള ഡ്രഗ്‌സോ ആയുധങ്ങളോ അതിര്‍ത്തിയിലേക്ക്
എത്തിച്ചിട്ടുണ്ടോയെന്നറിയാന്‍ ബി.എസ്.എഫ് ഉദ്യോഗസ്ഥരും പഞ്ചാബ് പൊലീസും തെരച്ചില്‍ നടത്തുകയാണ്.
കഴിഞ്ഞ മാസം പഞ്ചാബിന്റെ അതിര്‍ത്തി പ്രദേശമായ അമൃത്സറില്‍ നിന്ന് തകര്‍ന്ന നിലയിലുള്ള രണ്ട് പാക്കിസ്ഥാനി ഡ്രോണുകള്‍ കണ്ടെടുത്തിരുന്നു. ഇവ രാജ്യത്തേക്ക് ആയുധങ്ങള്‍ കടത്താന്‍ ഉപയോഗിച്ചവയായിരുന്നു.
ഇതില്‍ നാല് ഭീകരവാദികളെ അറസ്റ്റ് ചെയ്‌തെന്നും ചോദ്യം ചെയ്യലില്‍ രണ്ട് പാക്കിസ്ഥാനി ഡ്രോമുകള്‍ അതൃത്സറില്‍ തകര്‍ന്നതായി അവര്‍ സമ്മതിച്ചതായും പൊലീസ് ഡെപ്യൂട്ട് സൂപ്രണ്ട് ബാല്‍ബിര്‍ സിംഗ് പറഞ്ഞു.