പാക് ഹെലികോപ്റ്റര്‍ നിയന്ത്രണ രേഖ ലംഘിച്ചിട്ടില്ല; വെടിവെക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും പാക് അധീന കാശ്മീര്‍ പ്രധാനമന്ത്രി
national news
പാക് ഹെലികോപ്റ്റര്‍ നിയന്ത്രണ രേഖ ലംഘിച്ചിട്ടില്ല; വെടിവെക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും പാക് അധീന കാശ്മീര്‍ പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st October 2018, 3:16 pm

ഇസ്‌ലാമാബാദ്:പാക്കിസ്ഥാന്‍ ഹെലികോപ്റ്റര്‍ ഇന്ത്യന്‍ നിയന്ത്രണ രേഖ ലംഘിച്ച് എത്തിയിരുന്നില്ലെന്ന് പാക് അധീന കാശ്മീര്‍ പി.എം രാജ ഫാറൂഖ് ഹൈദര്‍.

ആ ഹെലികോപ്റ്ററില്‍ താന്‍ ഉണ്ടായിരുന്നെന്നും നിയന്ത്രണ രേഖയ്ക്ക് അടുത്ത് വരെ ഹെലികോപ്റ്റര്‍ എത്തിയെങ്കിലും നിയന്ത്രണ രേഖ ലംഘിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

വിമാനം പാക് അതിര്‍ത്തിക്കുള്ളിലായിരുന്നു. മാത്രമല്ല ഇന്ത്യ പറഞ്ഞതുപോലെ അതൊരു മിലിട്ടറി ഹെലികോപ്റ്റര്‍ ആയിരുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു. സിവിലിയന്‍ ഹെലികോപ്റ്റര്‍ ആയിരിക്കെ ഇന്ത്യന്‍ സൈന്യം വെടിവെച്ച നടപടി തെറ്റാണെന്നാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്.


ശബരിമല; മലക്കംമറിഞ്ഞ് ബി.ജെ.പി; വിശ്വാസികള്‍ക്കൊപ്പം സമരത്തിനിറങ്ങുമെന്ന് ശ്രീധരന്‍ പിള്ള


കാശ്മീരിലെ പൂഞ്ചില്‍ ഇന്നലെയായിരുന്നു പാക് ഹെലികോപ്റ്റര്‍ നിയന്ത്രണ രേഖ ലംഘിച്ച് എത്തിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചത്. ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തതോടെ ഹെലികോപ്റ്റര്‍ തിരിച്ചുപറക്കുകയായിരുന്നു.

ഗുല്‍പുല്‍ സെക്ടറിലേക്കു കടന്ന വെളുത്ത നിറത്തിലുള്ള ഹെലികോപ്റ്റര്‍ ഏതാനും നേരം ആകാശത്തു നിന്നതിനു ശേഷം തിരികെ പോവുകയായിരുന്നു.

ഇന്ത്യയിലേക്കുള്ള വ്യോമപരിധി പാക്കിസ്ഥാന്‍ ലംഘിച്ചതായി ആര്‍മി പിആര്‍ഒ ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് വ്യക്തമാക്കിയിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലും സമാന സംഭവമുണ്ടായിരുന്നു.എത്രനേരം ഇന്ത്യന്‍ ആകാശത്ത് ഹെലികോപ്റ്റര്‍ നിന്നു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള മറുപടി.