സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി 2024 ടി-20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കുവേണ്ടി വമ്പന്‍ പ്രകടനം കാഴ്ചവച്ചത് പേസ് മാസ്റ്റര്‍ ജസ്പ്രിത് ബുംറയായിരുന്നു. ടൂര്‍ണമെന്റില്‍ 29.4 ഓവര്‍ ചെയ്തു 15 വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത്. ശേഷം മിന്നും പ്രകടനത്തിന് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് അവാര്‍ഡും താരത്തെ തേടി എത്തിയിരുന്നു.
മുമ്പ് താരത്തിന്റെ ബൗളിങ് ആക്ഷന്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നെങ്കിലും ലോകത്തിലെ മികച്ച ബൗളര്‍മാരില്‍ ഒരാള്‍ ആകാന്‍ ബുംറയ്ക്ക് സാധിച്ചിരിക്കുകയാണ്. ഇപ്പോള്‍ ബുംറയുടെ തകര്‍പ്പന്‍ ആക്ഷനില്‍ പന്ത് എറിയുന്ന ഒരു പാകിസ്ഥാനി കുട്ടിയുടെ വീഡിയോ ആണ് വൈറല്‍ ആയി കൊണ്ടിരിക്കുന്നത്. ബുംറയുടെ ബൗളിങ് ആക്ഷന്‍ അനുകരിച്ചുകൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഈ കുട്ടി.
കുട്ടിയുടെ ബൗളിങ് ആക്ഷന്‍ പ്രശംസിച്ചുകൊണ്ട് മുന്‍ പാകിസ്ഥാന്‍ താരം വസീം അക്രവും രംഗത്ത്.
‘അവന്‍ ജസ്പ്രീത് ബുംറയെ പോലെ തന്നെ പന്ത് നിയന്ത്രിക്കുകയും എറിയുകയും ചെയ്യുന്നു’എന്നായിരുന്നു മുന്‍ താരം കമന്റ് ചെയ്തത് വീഡിയോ ഷെയര്‍ ചെയ്തത്.
ലോകകപ്പിന് ശേഷം നടന്ന സിംബാബ്‌വെ ടി-20ഐ പര്യടനത്തില്‍ ബുംറ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചുകൊണ്ട് ഇന്ത്യന്‍ യുവ നിരയാണ് കളത്തില്‍ ഇറങ്ങിയത്. ഇതോടെ 4-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.
ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. മൂന്ന് ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.
Content Highlight: Pakistani boy’s imitation of Jasprit Bumrahs Bowling Action