ഗെയ്‌ലിനു പോലും രക്ഷിക്കാന്‍ ആയില്ല, വെസ്റ്റ് ഇന്‍ഡീസിനെ തൂക്കിയെറിഞ്ഞ് പാകിസ്ഥാന്‍ ഫൈനലില്‍!
Sports News
ഗെയ്‌ലിനു പോലും രക്ഷിക്കാന്‍ ആയില്ല, വെസ്റ്റ് ഇന്‍ഡീസിനെ തൂക്കിയെറിഞ്ഞ് പാകിസ്ഥാന്‍ ഫൈനലില്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th July 2024, 9:53 pm

വെസ്റ്റ് ഇന്‍ഡീസ് ചാമ്പന്യന്‍സിനെ 20 റണ്‍സിന് പരാജയപ്പെടുത്തി 2024 വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലജന്‍ഡ്സിലെ ആദ്യ ഫൈനലിസ്റ്റായി പാകിസ്ഥാന്‍. നോര്‍താംടണ്‍ കൗണ്ടി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് ആണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് 19.5 ഓവറില്‍178 റണ്‍സ് നേടി ഓള്‍ ഔട്ട് ഓവുകയായിരുന്നു.

പാക്കിസ്ഥാന് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവച്ചത് സൊഹൈല്‍ ഖാനാണ്. 3.5 ഓവറില്‍ 21 റണ്‍സ് വഴങ്ങി 4 തകര്‍പ്പന്‍ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 5.50 എന്ന കിടിലന്‍ എക്കണോമിയിലാണ് ഖാന്‍ പന്ത് എറിഞ്ഞത്. താരത്തിന് പുറമേ ഷോയ്ബ് മാലിക്, വഹാബ് റിയാസ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.

വിന്‍ഡീസിന് വേണ്ടി ആഷ്ലി നേഴ്‌സ് ആണ് മികച്ച പ്രകടനം നടത്തിയത്. 24 പന്തില്‍ 36 റണ്‍സ് ആയിരുന്നു താരം നേടിയത്. ഓപ്പണിങ് ഇറങ്ങിയ ഡെയ്ന്‍ സ്മിത് 24 പന്തില്‍ 26 റണ്‍സ് നേടിയപ്പോള്‍. ആരാധകര്‍ ഏറെ പ്രതീക്ഷ നല്‍കിയ വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്ല്‍ 21 ല്‍ വെറും 22 റണ്‍സ് നേടിയാണ് പുറത്തായത്.

ചാഡ്വിക് വാള്‍ട്ടന്‍ 19 റണ്‍സും റയാദ് എമ്രിറ്റ് 9 പന്തില്‍ നാല് സിക്‌സര്‍ അടക്കം 29 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവച്ചു. അവസാനം നിമിഷത്തില്‍ 322 സ്‌ട്രൈക്ക് റേറ്റില്‍ താരം ബാറ്റ് വീശി എങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഇതോടെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലജന്‍സില്‍ ആദ്യ ഫൈനലിസ്റ്റായി പാകിസ്ഥാന്‍ മാറിയിരിക്കുകയാണ്.

ആദ്യം ബാറ്റ് ചെയ്ത പകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് ആണ് നേടിയത്. ടീമിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് ക്യാപ്റ്റന്‍ യൂനുസ് ഖാനാണ്. 45 പന്തില്‍ ഒരു സിക്സും 6 ഫോറും അടക്കം 65 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്.

താരത്തിനൊപ്പം പുറത്താക്കാതെ 18 പന്തില്‍ 40 റണ്‍സ് നേടിയ ആമീര്‍ യാമിന്‍ വെടിക്കെട്ട് പ്രകടനവും കാഴ്ചവച്ചു. 222 സ്ട്രൈക്ക് റേറ്റില്‍ 3 സിക്സും രണ്ട് ഫോറുമാണ് താരം നേടിയത്. ഓപ്പണിങ് ഇറങ്ങിയ കമ്രാന്‍ അക്മല്‍ 31 പന്തില്‍ എട്ട് ഫോര്‍ അടക്കം 46 റണ്‍സ് നേടി മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. തന്‍വീര്‍ 17 പന്തില്‍ 33 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി. ഇന്ന് നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തില്‍ വിജയിക്കുന്ന ടീം പാകിസ്ഥാന്റെ എതിരാളികളാകും.

 

 

Content Highlight: Pakistan Won First Semi Final Against West Indies In World Championship Of Legends 2024