കാര്‍ഡിഫ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് കീഴടക്കി പാകിസ്ഥാന്‍ സെമി ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യം 31 പന്തുകള്‍ ബാക്കി നില്‍ക്കവേയാണ് പാകിസ്താന്‍ മറികടന്നത്.
Also read തടവില്‍ കഴിയുന്ന മാവോയിസ്റ്റുകളെ കാണാനെത്തിയ സി.പി റഷീദിനെയും ഹരിഹര ശര്‍മ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു
സെമിയില്‍ ഇംഗ്ലണ്ടാണ് പാകിസ്താന്റെ എതിരാളികള്‍. ബി ഗ്രൂപ്പില്‍ നിന്ന് ഇന്ത്യയും സെമി ഫൈനലിലെത്തിയിട്ടുണ്ട്. ബംഗ്ലാദേശാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഇന്ത്യയുടെ സെമി പ്രവേശനം.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നാല് പന്ത് ബാക്കിനില്‍ക്കെ 236 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 73 റണ്‍സ് നേടിയ ഓപ്പണര്‍ നിരോഷന്‍ ഡിക്ക്വല്ലയാണ് ലങ്കയുടെ ടോപ്സ്‌കോറര്‍. പാകിസ്ഥാന് വേണ്ടി ജുനൈദ് ഖാന്‍, ഹസന്‍ അലി എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. അരങ്ങേറ്റ മല്‍സരം കളിച്ച ഫഹീം അഷ്രഫ്, മുഹമ്മദ് ആമിര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Dont miss ‘ഗോമൂത്രം കാന്‍സറിനുള്ള മരുന്ന്’; ഗോമൂത്രത്തില്‍ നിന്ന് മരുന്നുകളും സോപ്പുകളും ഫെയിസ്പാക്കുകളുമായി കാമധേനു
ഏഴ് വിക്കറ്റ് നഷ്ടമായെങ്കിലും സര്‍ഫ്രാസ് അഹമ്മദിന്റെ ബാറ്റിങ് മികവിലാണ് പാകിസ്താന്‍ ലങ്ക ഉയര്‍ത്തിയ ലക്ഷ്യം മറികടന്നത്. 43 പന്തില്‍ നിന്ന് 61 റണ്‍സാണ് സര്‍ഫ്രാസ് അഹമ്മദ് നേടിയത്. 28 റണ്‍സോടെ മൊഹമ്മദ് ആമിറായിരുന്നു വിജയ നിമിഷത്തില്‍ സര്‍ഫ്രാസിനൊപ്പം ക്രീസില്‍.