മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരായ സഫ്രാസ് അഹമ്മദിന്റെയും(101) അഹമ്മദ് ഷെഹ്‌സാദിന്റെയും കൂട്ടുകെട്ട് സെഞ്ച്വറി തികച്ചതിന് ശേഷമാണ് ടീമിന് ആദ്യ വിക്കറ്റ് നഷ്ടമാവുന്നത്. പുറത്താകാതെ പോരാടിയ സഫ്രാസ് അഹമ്മദിന്റെ പ്രകടനമാണ് പാക്കിസ്ഥാനെ 46.1 ഓവറില്‍ 241 റണ്‍സ് നേടി ലക്ഷ്യം മറികടത്തിയത്.
പാക്കിസ്ഥാന്‍ ടീമില്‍ അഹമ്മദ് ഷെഹ്‌സാദ്- 63, സഫ്രാസ് അഹമ്മദ്-101, ഹാരിസ് സുഹൈല്‍- 3, മിസ്ബാ ഉള്‍ ഹഖ്- 39, ഉമര്‍ അക്മല്‍-20 വീതം റണ്‍സ് നേടി. ബോളിങ് നിരയില്‍ വഹാബ് റിയാസ് 54 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സുഹൈല്‍ ഖാന്‍, റഹത്ത് അലി എന്നിവര്‍ രണ്ടും, എഹ്‌സാന്‍ ആദില്‍, ഹാരിസ് സുഹൈല്‍ എന്നിവരും ഒന്നും വിക്കറ്റുകള്‍ നേടി.
അതേസമയം ക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്ക് ലൈന്‍അപ്പായി. മാര്‍ച്ച് 18 ന് ശ്രീലങ്ക-ദക്ഷിണാഫ്രിക്ക മത്സരത്തോടെയാകും ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കമാവുക. മാര്‍ച്ച് 19 ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. 20 ന് ആസ്‌ത്രേലിയ- പാക്കിസ്ഥാന്‍, 21 ന് ന്യൂസിലാന്റ് വെസ്റ്റ് ഇന്‍ഡീസ് എന്നിങ്ങനെയാണ് മത്സരങ്ങള്‍.