പാകിസ്ഥാന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഒമ്പത് വിക്കറ്റിന്റെ വമ്പന്‍ വിജയം സ്വന്തമാക്കി പാകിസ്ഥാന്‍. അഡ്ലെയ്ഡ് ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ കങ്കാരുക്കളെ ബാറ്റിങ്ങിന് അയച്ച് 35 ഓവറില്‍ 163 റണ്‍സിന് തകര്‍ക്കുകയായിരുന്നു. മറുപടിക്ക് ഇറങ്ങിയ പാകിസ്ഥാന്‍ 26.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
Pakistan draw level in the ODI series with a dominating performance in Adelaide 💪
🔗#AUSvPAK: https://t.co/wQ8DGaL5C7 pic.twitter.com/mcFUU8gWff
— ICC (@ICC) November 8, 2024
ഇതോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര 1-1ന് സമനിലയിലാണ്. ആദ്യ മത്സരത്തില്‍ 99 പന്ത് അവശേഷിക്കെ രണ്ട് വിക്കറ്റിനായിരുന്നു ഓസീസിന്റെ വിജയം എന്നാല്‍ രണ്ടാം ഓവറില്‍ 141 പന്ത് അവശേഷിക്കെ ഒമ്പത് വിക്കറ്റിനാണ് പാകിസ്ഥാന്‍ ഓസീസിനെ പരാജയപ്പെടുത്തിയത്.
— Pakistan Cricket (@TheRealPCB) November 8, 2024
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും പാകിസ്ഥാന് സാധിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയെ ഏകദിനത്തില്‍ സ്വന്തം തട്ടകത്തില്‍ ഏറ്റവും കൂടുതല്‍ പന്ത് അവശേഷിക്കെ പരാജയപ്പെടുത്തിയ രണ്ടാമത്തെ ടീമാകാനാണ് മെന്‍ ഇന്‍ ഗ്രീനിന് സാധിച്ചത്.
ശ്രീലങ്ക – 180 – ബ്രിസ്ബന്‍ – 2013
പാകിസ്ഥാന്‍ – 141 – അഡലെയ്ഡ് – 2024*
സൗത്ത് ആഫ്രിക്ക – 134 – പെര്‍ത്ത് – 2014
സൗത്ത് ആഫ്രിക്ക – 130 – പെര്‍ത്ത് – 1998
ബാറ്റിങ്ങില്‍ പാകിസ്ഥാന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് സയിം അയൂബാണ്. 71 പന്തില്‍ നിന്ന് 82 റണ്‍സാണ് താരം നേടിയത്. ആദം സാംപയാണ് താരത്തെ പുറത്താക്കിയത്. അബ്ദുള്ള ഷഫീഖ് 69 പന്തില്‍ 64* റണ്‍സ് നേടി പുറത്താകാതെ നിന്നു. ബാബര്‍ അസം 15* റണ്‍സും നേടിയാണ് പാകിസ്ഥാനെ മിന്നും വിജയത്തിലെത്തിച്ചത്.
ഓസീസിന് വേണ്ടി സ്റ്റീവ് സ്മിത് 35 റണ്‍സ് നേടി ഉയര്‍ന്ന സ്‌കോര്‍ നേടിയാണ് പുറത്തായത്. മാറ്റ് ഷോട്ട് 19 റണ്‍സും നേടി. സാംപ 18 റണ്‍സും നേടിയിരുന്നു. മറ്റാര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. പാകിസ്ഥാന് വേണ്ടി ബൗളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് ഹാരിസ് റൗഫ് ആണ്. 29 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളാണ് നേടിയത്. ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റും നേടി മികച്ചു നിന്നു.
Content Highlight: Pakistan Won Against Australia In ODI