Sports News
വിമണ്‍സ് ഏഷ്യാ കപ്പില്‍ പാകിസ്ഥാന് ഇരട്ടത്തിരിച്ചടി; തകര്‍പ്പന്‍ ബൗളിങ്ങുമായി ഇന്ത്യയുടെ വജ്രായുധം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 19, 02:09 pm
Friday, 19th July 2024, 7:39 pm

ഏഷ്യാ കപ്പ് വിമണ്‍സിലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനും ഇന്ത്യയും ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. രാങ്കിരി ദാമ്പുള്ള ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ വിണ്‍സ് ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍ തുടക്കത്തില്‍ തന്നെ വമ്പന്‍ തിരിച്ചടിയാണ് പാകിസ്ഥാന് ഉണ്ടായത്. പാകിസ്ഥാന്റെ ഓപ്പണര്‍ ഗുല്‍ ഫെറോസയെ എഡ്ജില്‍ കുരുക്കി ഇന്ത്യയുടെ തുറുപ്പുചീട്ട് പൂജ വസ്ത്രക്കര്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ കയ്യില്‍ എത്തിക്കുകയായിരുന്നു.

അഞ്ച് പന്തില്‍ ഒരു ഫോര്‍ അടക്കം അഞ്ച് റണ്‍സ് എടുത്താണ് താരം പുറത്തായത്. തന്റെ ആദ്യ ഓവറില്‍ വിക്കറ്റ് നേടിയ പൂജ രണ്ടാം ഓവറിലും തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. 11 പന്തില്‍ 11 റണ്‍സ് നേടിയ മുനീബ് അലിയെ ജമീമ റോഡ്രിഗസിന്റെ കൈയില്‍ എത്തിച്ചായിരുന്നു രണ്ടാം വിക്കറ്റ് താരം നേടിയത്.

നിലവില്‍ 7 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സാണ് പാകിസ്ഥാന്‍ നേടിയിട്ടുള്ളത്. 11 പന്തില്‍ 10 റണ്‍സുമായി സിദ്ര അമീനും റണ്‍സ് ഒന്നും നേടാതെ അലിയ റിയാസുമാണ് ക്രീസില്‍.

ഇന്ത്യന്‍ വിമണ്‍സ് പ്ലെയിങ് ഇലവന്‍: സ്മൃതി മന്ദാന, ഷഫാലി വര്‍മ, ദയാലന്‍ ഹേമലത, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്ര് കീപ്പര്‍), ദീപ്തി ശര്‍മ, പൂജ വസ്ത്രക്കര്‍, രാധാ യാദവ്, ശ്രേയങ്ക പാട്ടീല്‍, രേണുക താക്കൂര്‍ സിങ്

പാകിസ്ഥാന്‍ വിമണ്‍സ് പ്ലെയിങ് ഇലവന്‍: സിദ്ര അമീന്‍, ഗുല്‍ ഫിറോസ, മുനീബ അലി(വിക്കറ്റ് കീപ്പര്‍), നിദ ദാര്‍(ക്യാപ്റ്റന്‍), ആലിയ റിയാസ്, ഇറാം ജാവേദ്, ഫാത്തിമ സന, തുബ ഹസന്‍, സാദിയ ഇഖ്ബാല്‍, നഷ്‌റ സന്ധു, സയ്യിദ അറൂബ് ഷാ

 

 

Content highlight: Pakistan Womens In Big SetBack Against India