ടെസ്റ്റില്‍ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും പാക്കിസ്ഥാനും ഡിസംബര്‍ 14ന് തങ്ങളുടെ ആദ്യ ടെസ്റ്റിന് തുടക്കമിട്ടു. ഓസ്‌ട്രേലിയക്ക് എതിരായി വിജയം സ്വന്തമാക്കാന്‍ പാകിസ്ഥാന് കഴിയും എന്ന് ടീം ഡയറക്ടര്‍ മുഹമ്മദ് ഹഫീസ് വിശ്വസിച്ചിരുന്നു.
എന്നാല്‍ പാക്കിസ്ഥാന്‍ വലിയ ലീഡാണ് ആദ്യ ഇന്നിങ്‌സില്‍ വഴങ്ങിയത്. പക്ഷേ 30.2 ഓവറില്‍ വെറും 89 റണ്‍സിന് അവര്‍ പുറത്താക്കുകയായിരുന്നു.
‘ഞങ്ങളുടെ തയ്യാറെടുപ്പ് വലുതായിരുന്നു. അവര്‍ക്ക് ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ കഴിയും എന്നത് തര്‍ക്കമില്ലാത്ത കാര്യമായിരുന്നു. പക്ഷേ പൂര്‍ണ്ണമായും ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിഞ്ഞില്ല. വ്യക്തമായ പ്ലാന്‍ ഉണ്ടായിരുന്നിട്ടും ഞങ്ങള്‍ അതില്‍ പരാജയപ്പെട്ടു. എന്നാല്‍ ഓസ്‌ട്രേലിയയെ അവരുടെ തട്ടകത്തില്‍ വെച്ച് തന്നെ ഇനിയും തോല്‍പ്പിക്കാന്‍ കഴിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും ആവശ്യമുള്ള സമയത്ത് ഞങ്ങള്‍ ഞങ്ങളുടെ കഴിവ് പ്രകടിപ്പിക്കുന്നതില്‍ ശ്രദ്ധ കാണിക്കണം,’അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന്‍ താരങ്ങളെ നന്നായി ഉപയോഗിക്കാന്‍ കഴിയാത്തതുമൂലമാണ് നാലാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ പാക്കിസ്ഥാനെതിരെ വിജയിച്ചത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് കൃത്യമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാഞ്ഞത് മൂലം മികച്ച സ്‌കോറ്‌ലേക്ക് എത്തുകയായിരുന്നു ഓസീസ്.
Content Highlight: Pakistan will surely defeat Australia: Mohammad Hafeez