ഇസ്‌ലാമാബാദ്: തങ്ങള്‍ ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായാല്‍ ലോകം അപകടത്തിലാകുമെന്നും അതിനാലാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ലാഹോറില്‍ സിഖ് വിഭാഗക്കാരുടെ ചടങ്ങില്‍ സംസാരിക്കവെയാണ് ഇമ്രാന്‍ ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയെ ചുട്ടെരിക്കാന്‍ ശേഷിയുള്ള ആണവായുധങ്ങള്‍ തങ്ങളുടെ കൈയ്യിലുണ്ടെന്ന് പാക് റെയില്‍ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് നേരത്തേ പറഞ്ഞിരുന്നു.
ഇന്ത്യയിലേക്കുള്ള വ്യോമ, റോഡ് മാര്‍ഗമടക്കം എല്ലാ പാതകളും അടച്ചുപൂട്ടുന്ന കാര്യം പാക് പ്രധാനമന്ത്രിയുടെ പരിഗണനയിലുണ്ടെന്നും ഒരു പാക് മന്ത്രി നേരത്തേ പറഞ്ഞിരുന്നു.
ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിന് പിന്നാലെ രണ്ട് വ്യോമപാതകള്‍ പാക്കിസ്ഥാന്‍ അടച്ചിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബാലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയില്‍ അടച്ചിട്ട വ്യോമപാത ജൂലായ് 16-നാണ് പാക്കിസ്ഥാന്‍ തുറന്നിരുന്നത്.