| Thursday, 3rd October 2024, 9:59 pm

ബാറ്റിങ്ങില്‍ പാകിസ്ഥാനെ ചാമ്പലാക്കി ലങ്ക, പക്ഷെ ലങ്കയ്ക്ക് കിട്ടിയത് അതിലും വലിയ തിരിച്ചടി; വിമണ്‍സ് ടി-20യില്‍ ട്വിസ്റ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.സി.സി വിമണ്‍സ് ടി-20 ലോകകപ്പില്‍ പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ആദ്യ ബാറ്റിങ് കഴിഞ്ഞപ്പോള്‍ 20 ഓവറില്‍ 118 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു പാകിസ്ഥാന്‍.

ശ്രീലങ്കയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് ഉദേഷിക പ്രബോധനിയും സുഗന്ധിക കുമാരിയും ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവുമാണ്. മൂന്ന് വീതം വിക്കറ്റുകളാണ് താരങ്ങള്‍ നേടിയത്. മൂവര്‍ക്കും പുറമേ കവിഷ ധിഹാരി ഒരു വിക്കറ്റും നേടി.

നിലവില്‍ ശ്രീലങ്കയുടെ ബാറ്റിങ് നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ വമ്പന്‍ തിരിച്ചടിയാണ് ശ്രീലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ ഏറ്റുവാങ്ങേണ്ടി വന്നത്. ക്യാപ്റ്റനും ടീമിന്റെ നെടുന്തൂണുമായ ചമാരി അത്തപ്പത്തുവിനെ പുറത്താക്കിയാണ് പാകിസ്ഥാന്‍ വിമണ്‍സ് തുടങ്ങിയത്.

പാക് ക്യാപറ്റന്‍ ഫിദ സനയുടെ ആദ്യ ഓവറില്‍ ഒമൈമ സൊഹൈലിന്റെ കയ്യിലാകുകയായിരുന്നു ബിഗ് ഹിറ്റര്‍ ചമാരി. നിര്‍ണായക വിക്കറ്റ് വിക്കറ്റ് നേടിയ പാകിസ്ഥാന്‍ ആത്മവിശ്വാസത്തിലാണ് കളി തുടരുന്നത്. നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സാണ് ടീം നേടിയത്.

പാകിസ്ഥാന്റെ ബാറ്റിങ്ങില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയത് ക്യാപ്റ്റന്‍ ഫാത്തിമ സനയാണ്. 20 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 32 റണ്‍സ് ആണ് താരം നേടിയത്. മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ നിത ധര്‍ 23 റണ്‍സും നേടി. വണ്‍ ടൗണ്‍ ബാറ്റര്‍ ഒമൈമ സൊഹൈല്‍ 18 റണ്‍സും നേടിയിരുന്നു. ഓപ്പണര്‍ ആയ മുനീബ അലി 11 റണ്‍സിന് മടങ്ങിയപ്പോള്‍ ഗുല്‍ ഫിറോസ രണ്ട് റണ്‍സിനാണ് കൂടാരം കയറിയത്.

Content Highlight: Pakistan VS Sri Lanka ICC Momens T-20 Update

Latest Stories

We use cookies to give you the best possible experience. Learn more