പാകിസ്ഥാനും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള വണ്‍ ഓഫ് ടെസ്റ്റ് സൗത്ത് ആഫ്രിക്കയിലെ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ബാറ്റിങ് തുടരുന്ന മെന്‍ ഇന്‍ ഗ്രീന്‍ 55 ഓവര്‍ പിന്നിടുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടിയിട്ടുണ്ട്.
പാകിസ്ഥാന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് കമ്രാന്‍ ഗുലാമാണ്. 71 പന്തില്‍ നിന്ന് 54 റണ്‍സാണ് താരം നേടിയത്. മറ്റാര്‍ക്കും തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ച വെച്ചത് ഡെയിന്‍ പാറ്റേഴ്‌സനാണ്.
What a performance! 💥
Back to back to back!
Paterson with his 5-fer and Bosch stepping up with his 4th wicket! 👏
അഞ്ച് വിക്കറ്റുകള്‍ നേടിയാണ് താരം മിന്നും പ്രകടനം നടത്തിയത്. ഓപ്പണര്‍ സയിം അയൂബ് (14), ബാബര്‍ അസം (4), കമ്രാന്‍ ഗുലാം (54), മുഹമ്മദ് റിസ്വാന്‍ (27), സല്‍മാന്‍ അലി ആഘ (18) എന്നിവരെയാണ് താരം പുറത്താക്കിയത്.
താരത്തിന് പുറമേ മികച്ച പ്രകടനമാണ് കോര്‍ബിന്‍ ബോഷ് നടത്തിയത്. നാല് വിക്കറ്റുകളാണ് താരം നേടിയത്. ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (17), സൗദ് ഷക്കീല്‍ (14), നസീം ഷാ (0), ആമിര്‍ ജമാല്‍ (28) എന്നിവരെയാണ് താരം പുറത്താക്കിയത്.
മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വിജയസാധ്യത ഏറെയാണ്. മാത്രമല്ല ഇത് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പ്രതിഫലിക്കുകയും ചെയ്യും. നിലവില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള പ്രോട്ടിയാസിന് പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ വിജയം സ്വന്തമാക്കിയാല്‍ ഫൈനല്‍ സ്ഥാനം ഉറപ്പിക്കാം.
Content Highlight: Pakistan VS South Africa One Of Test Update