ലണ്ടന്‍: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കു പിന്തുണയുമായി ബ്രിട്ടീഷ് എം.പി ബോബ് ബ്ലാക്ക്മാന്‍. പാക്കിസ്ഥാന്‍ പാക് അധീന കശ്മീര്‍ ആദ്യം ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജമ്മു കശ്മീര്‍ പരമാധികാര ഇന്ത്യയുടെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന്‍ കശ്മീര്‍ വിഷയം യു.എന്‍ വരെ എത്തിച്ചതിനെയും അദ്ദേഹം വിമര്‍ശിച്ചു.
യു.എന്നിന്റെ മനുഷ്യാവകാശ കൗണ്‍സിലില്‍ പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.
കശ്മീരില്‍ മനുഷ്യാവകാശ ലംഘനം നടക്കുകയാണെന്നും ജനങ്ങള്‍ പട്ടാളത്തിന്റെ തടങ്കലിലാണെന്നുമായിരുന്നു പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി നേരത്തേ പറഞ്ഞത്. വിഷയത്തില്‍ യു.എന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അതേസമയം കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ കേസ് നല്‍കിയാല്‍ അന്താരാഷ്ട്ര കോടതിയില്‍ നിലനില്‍ക്കില്ലെന്ന് നിയമോപദേശം ലഭിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അന്താരാഷ്ട്ര കോടതിയെ സമീപിക്കുന്നത് സംബന്ധിച്ചുള്ള നിയമവശങ്ങള്‍ പരിശോധിക്കുന്നതിനായി പാക് സര്‍ക്കാര്‍ നിയമിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വിഷയം യു.എന്നില്‍ ഉന്നയിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമിതി റിപ്പോര്‍ട്ട് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പാക്കിസ്ഥാന്‍ കൈമാറിയിട്ടുണ്ട്.
കശ്മീര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന പാകിസ്ഥാന്റെ ആവശ്യം യു.എന്‍ സെക്രട്ടറി ജനറലും നേരത്തെ നിരസിച്ചിരുന്നു.