| Tuesday, 4th August 2020, 10:03 pm

കശ്മീരും, ഗുജറാത്ത് ഭാഗവും പാകിസ്താനില്‍ , നേപ്പാളിനു പിന്നാലെ പുതിയ ഭൂപടവുമായി പാകിസ്താന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ജമ്മുകശ്മീരും ഗുജറാത്തിലെ ജുനഗദ് ഭാഗവും തങ്ങളുടെ പ്രദേശമാക്കിയാണ് പുതിയ ഭൂപടം.

പാകിസ്താനിന്റെ ചരിത്ര ദിനം എന്നാണ് ഇമ്രാന്‍ ഖാന്‍ നടപടിയെ വിശേഷിപ്പിച്ചത്. ഭൂപടത്തിനായി ക്യാബിനറ്റ് അംഗീകാരം ലഭിച്ച ശേഷമാണ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍.

എന്നാല്‍ പാക് നീക്കത്തിനെതിരെ ഇന്ത്യ രംഗത്തെത്തി. വിഡ്ഢിത്തം എന്നാണ് കേന്ദ്ര വിദേശ കാര്യമന്ത്രാലയം പാക് നീക്കത്തെ വിശേഷിപ്പിച്ചത്.

‘ ഇത് രാഷ്ട്രീയ അംസംബന്ധമാണ്. ഇന്ത്യന്‍ സംസ്ഥാനമായ ഗുജറാത്തിലെയും നമ്മുടെ കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരിലെയും ലഡാക്കിലെയും പ്രദേശങ്ങള്‍ക്കു മേല്‍ അവകാശവാദമുന്നയിക്കുന്നു. പരിഹാസ്യമായ ഈ വാദങ്ങള്‍ക്ക് നിയമപരമായ സാധുതയോ അന്താരാഷ്ട്ര വിശ്വാസത്യയോ ഇല്ല,’ കേന്ദ്ര വിദേശ കാര്യ മന്ത്രാലയ പ്രതിനിധി അനുരാഗ് ശ്രീവാസ്തവ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കി പ്രഖ്യാപിച്ചിട്ട് ബുധനാഴ്ച ഒരു വര്‍ഷം പൂര്‍ത്തിയാവാനിരിക്കെയാണ് പാകിസ്താന്‍ ഭൂപടം ഇറക്കിയിരിക്കുന്നത്.

ഒപ്പം ലഡാക്ക് അതിര്‍ഡത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം, ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ ഭൂപടം ഇറക്കിയത് എന്നിവയ്ക്ക് ശേഷമാണ് പാകിസ്താന്റെ നീക്കം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more