കറാച്ചി: ടി20 ക്രിക്കറ്റ് പരമ്പരയില്‍ വിന്‍ഡീസിനെതിരെ പാക്കിസ്ഥാന് തകര്‍പ്പന്‍ വിജയം. 203 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ വിന്‍ഡീസിനെ പാക്ക് ബൗളര്‍മാര്‍ വരിഞ്ഞ് മുറുക്കുകയായിരുന്നു. ആദ്യമായി 20ട്വന്റി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയായ കറാച്ചിയില്‍ വിന്‍ഡീസിനെ 60 റണ്‍സിന് ഓള്‍ ഔട്ട് ആക്കിയാണ് 143 റണ്‍സിന്റെ വമ്പന്‍ ജയം ആഥിതേയര്‍ സ്വന്തമാക്കിയത്.
തുടക്കം മുതലെ വിന്‍ഡീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു പരത്തിയാണ് പാക്കിസ്ഥാന്‍ ബാറ്റിംങ് നിര മുന്നേറയത്. 37 പന്തില്‍ 41 റണ്‍സിന് നേടിയ ഹുസൈന്‍ തലതാണ് പാക്കിസ്ഥാന്റെ ഉയര്‍ന്ന സ്‌കോറര്‍. 24 പന്തില്‍ 39 റണ്‍സ് നേടിയ ഫകര്‍ സമനും 22 പന്തില്‍ 38 റണ്‍സ് നേടിയ സര്‍ഫ്രാസ് അഹമ്മദും 14 പന്തില്‍ 37 റണ്‍സ് നേടിയ മാലിക്കിന്റെയും തകര്‍പ്പന്‍ പ്രകടനമാണ് പാക്കിസ്ഥാന്‍ തങ്ങളുടെ ഏറ്റവും വലിയ ടി20 സ്‌കോറിനു ഒപ്പമെത്തുവാന്‍ സഹായിച്ചത്.
വിജയം ലക്ഷ്യമിട്ടു മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനു തുടക്കം മുതലെ പിഴച്ചു. മത്സരത്തില്‍ ഒരിക്കല്‍ പോലും മേല്‍ക്കൈ നേടാന്‍ സാധിച്ചില്ല. തുടരെ തുടരെ വിക്കറ്റുകള്‍ വീണു. പാക്ക് ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ പാടുപെട്ട വിന്‍ഡീസ് നിര 13.4 ഒാവറില്‍ 60 റണ്‍സ് നേടി പാക്കിസ്ഥാന് കീഴടങ്ങുകയായിരുന്നു.
രണ്ട് വീതം വിക്കറ്റ് നേടി മുഹമ്മദ് നവാസ്, മുഹമ്മദ് അമീര്‍, ഷൊയ്ബ് മാലിക് എന്നിവര്‍ ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ ഷദബ് ഖാനും ഹുസൈന്‍ തലത്തും ഹസന്‍ അലിയും ഓരോ വിക്കറ്റ് നേടി.