ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് വീണ്ടും തിരിച്ചടി. പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്നതില്‍നിന്നും ഷെരീഫിനെ കോടതി അയോഗ്യനാക്കി. ദേശീയ അസംബ്ലിയിലേക്കോ സെനറ്റിലേക്കോ നോമിനേറ്റ് ചെയ്യുന്നതിനും ഇതോടെ ഷെരീഫിന് അധികാരമില്ലാതായി.
നോമിനേറ്റ് ചെയ്യുന്ന പേപ്പറുകളില്‍ ഷെരീഫിന് ഒപ്പുവയ്ക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 62, 63 വകുപ്പുകള്‍ പ്രകാരമാണ് നടപടി.
പാനമ പേപ്പേഴ്സ് കേസില്‍ ഷെരീഫിനെതിരായ കേസ് പരിഗണിച്ച ചീഫ് ജസ്റ്റീസ് സാഖിബ് നിസാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തന്നെയാണ് പ്രസ്തുത വിധിയും പുറപ്പെടുവിച്ചത്.
പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സക എന്ന നിയമസ്ഥാപനം വഴി ഷെരീഫും മൂന്നു മക്കളും ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നായിരുന്നു കേസ്. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് നവാസ് ഷരീഫ് പ്രധാനമന്ത്രിപദം രാജിവെക്കുന്നത്.