| Friday, 16th December 2022, 7:19 pm

ഐ.പി.എൽ അല്ല പാകിസ്ഥാൻ സൂപ്പർ ലീഗാണ് കളിക്കാൻ പ്രയാസം; പാക് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ലോകത്തിലെ തന്നെ ഏറ്റവും വലിയ പണം ഒഴുകുന്ന ടൂർണമെന്റാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. പ്രതിഫലത്തിലും താരസമ്പന്നതയിലും ലോകത്തിലെ ഏത് ക്രിക്കറ്റ്‌ ലീഗിനെ വെച്ച് താരതമ്യം ചെയ്താലും മികച്ചതാണ് ഐ.പി.എൽ. ഏറ്റവും മികച്ച താരങ്ങൾ മാറ്റുരക്കുന്നതും ഐ.പി.എല്ലിലാണ്.

ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിച്ചതിന് ശേഷം സമാനമായ ലീഗുകൾ മറ്റു രാജ്യങ്ങളിലും ആരംഭിച്ചു. എന്നാൽ അവയൊന്നും തന്നെ ഐ.പി.എല്ലിനോളം മികവ്പുലർത്തിയില്ല.

പാകിസ്ഥാൻ സൂപ്പര്‍ ലീഗ്, കരിബീയന്‍ പ്രീമിയര്‍ ലീഗ്, ലങ്കന്‍ പ്രീമിയര്‍ ലീഗ്, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് എന്നിവയെല്ലാം ഐപിഎല്ലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയ ടൂര്‍ണമെന്റുകളാണ്.

എന്നാൽ ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിനെക്കാളും മികച്ചതും കളിക്കാൻ പ്രയാസമേറിയതുമാണ് പാകിസ്ഥാൻ സൂപ്പർ ലീഗ് എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന്റെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ മുഹമ്മദ്‌ റിസ്വാൻ.

“ഐ.പി.എൽ അവിടുണ്ട് എന്നാൽ നിങ്ങൾ പി.സി.എൽ ഒരു തവണയെങ്കിലും കളിച്ചിട്ടുള്ള ലോകത്തിലെ ഏത് കളിക്കാരനോട് ചോദിച്ചാലും അയാൾ പറയും പി.സി.എല്ലാണ് ഏറ്റവും കളിക്കാൻ പ്രയാസമേറിയ ലീഗെന്ന്,’ റിസ്വാൻ പറഞ്ഞു.

കൂടാതെ പാകിസ്ഥാൻ സൂപ്പർ ലീഗിൽ മികച്ച താരങ്ങളടക്കം പലരും ബെഞ്ചിലാണെന്നും അത്രയ്ക്കും പ്രയാസമാണ് പി.സി.എല്ലിൽ കളിക്കൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2008ല്‍ ആരംഭിച്ച ഐപിഎല്‍ 16ാം സീസണിലേക്ക് കടക്കുകയാണ്. എന്നാല്‍ 2015ലാണ് പിഎസ്എല്‍ ആരംഭിക്കുന്നത്.

പാകിസ്താന്‍ താരങ്ങള്‍ ആദ്യ സമയത്ത് ഐപിഎല്ലിലുണ്ടായിരുന്നെങ്കിലും മുംബൈ ഭീകരാക്രമണത്തിന് ശേഷം രണ്ട് രാജ്യങ്ങളും തമ്മിലുണ്ടായ അഭിപ്രായ ഭിന്നത രൂക്ഷമായതോടെ ഐപിഎല്ലില്‍ നിന്ന് പാകിസ്ഥാൻ താരങ്ങളെ പുറത്താക്കുകയായിരുന്നു.

നിലവിൽ പി.സി.എൽ ക്ലബ്ബായ മുൾട്ടാൻ സുൽത്താൻസിന്റെ ക്യാപ്റ്റനാണ് മുഹമ്മദ്‌ റിസ്വാൻ. ലീഗിലെ 56 മത്സരങ്ങളിൽ നിന്നും 1146 റൺസാണ് താരം ഇതുവരെ സ്വന്തമാക്കിയത്.

Content Highlights:Pakistan Super League is difficult to play not IPL Pakistani player

We use cookies to give you the best possible experience. Learn more