പാകിസ്ഥാന് സ്റ്റാര്‍ പേസര്‍ ഹാരിസ് റൗഫ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് സീരീസില്‍ മാറി നിന്നതിനാലാണ് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മുമ്പ് മത്സരത്തില്‍ കളിക്കുമെന്ന് സമ്മതിച്ചിരുന്നെങ്കിലും പിന്നീട് റെഡ് ബോള്‍ മത്സരങ്ങളില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതില്‍ ആരാധകര്‍ താരത്തെ വിമര്‍ശിക്കുന്നുണ്ട്.
നേരത്തെ റൗഫ് നാഷണല്‍ ടീമുമായി ടെസ്റ്റിന് പോവാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ താരം ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ കൂടെ കളിക്കാനാണ് തീരുമാനിച്ചത്. 2023-24 സീസണില്‍ താന്‍ സ്വന്തം ടീമിന് വേണ്ടി കളിക്കാതെ മറ്റു ലീഗില്‍ പണത്തിനുവേണ്ടി കളിക്കുന്നതിന് നിരവധി പേര്‍ വിമര്‍ശിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ഡയറക്ടറും ഹെഡ് കോച്ചുമായ മുഹമ്മദ് ഹാഫീസ് താരത്തെ വിമര്‍ശിച്ചിരുന്നു. പാകിസ്ഥാന്‍ ടീമിന്റെ ചീഫ് സെലക്ടര്‍ വഹാബ് റിയാസ് താരത്തിന്റെ ഇത്തരത്തിലുള്ള സമീപനത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹാരിസ് ഇപ്പോള്‍ ന്യൂസിലാന്‍ഡിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ ടി ട്വന്റി പരമ്പരയിലാണ്. ആരുടെയും കടുത്ത വാക്കുകള്‍ കൊണ്ടല്ല പിന്‍മാറുന്നതെന്നും എന്നാല്‍ ക്രിക്കറ്റില്‍ തുടരാന്‍ കുടുംബാംഗങ്ങള്‍ താരത്തെ നിര്‍ബന്ധിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ന്യൂസിലാന്‍ഡിനെതിരെയുള്ള രണ്ടാം ടി ട്വന്റിയില്‍ റൗഫ് മൂന്നു വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. എന്നാലും 195 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് വെറും 173 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഇതോടെ റൗഫിന്റെ ശ്രമങ്ങളും പാഴാകുകയായിരുന്നു.
Content Highlight: Pakistan star ready to retire