പുതിയ കോച്ചിനെ മെയ് ആദ്യവാരം നിയമിക്കും; പാക് ക്രിക്കറ്റ് ബോര്‍ഡ്
Daily News
പുതിയ കോച്ചിനെ മെയ് ആദ്യവാരം നിയമിക്കും; പാക് ക്രിക്കറ്റ് ബോര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th April 2016, 1:13 pm

pak-team

പാക്കിസ്ഥാന്‍: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് വേണ്ടിയുള്ള പുതിയ കോച്ചിനെ മെയ് ആദ്യവാരംനിയമിക്കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്‌ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍. സെലക്ഷന്‍ കമ്മിറ്റി അടുത്തായാഴ്ചയോടുകൂടി പുതിയ കോച്ചിനെതീരുമാനിക്കുമെന്നും മെയ് ആദ്യവാരം തന്നെ പുതിയ കോച്ചിനെ പ്രഖ്യാപിക്കുമെന്നും ഷെഹരിയാര്‍ ഖാന്‍ വ്യക്തമാക്കുന്നു.

ഏഷ്യാകപ്പ് ലോക ട്വന്റി-20 മത്സരത്തില്‍ നിന്നും പാക് ടീം പുറത്തായതിനെ തുടര്‍ന്നായിരുന്നു കോച്ച് വഖാര്‍ യൂനിസ് സ്ഥാനത്ത് നിന്നും പുറത്തുപോയത്. തുടര്‍ന്ന് പുതിയ കോച്ചിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പി.സി.ബി.

മുതിര്‍ന്ന പരിശീലക സ്ഥാനത്തേക്ക് ഏപ്രില്‍ 25 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. വസീം അക്രവും റമീസ് രാജയും ഉള്‍പ്പെട്ട കമ്മിറ്റിയാണ് പുതിയ കോച്ചിനെ തീരുമാനിക്കുക.

വിദേശകോച്ചിനെയാണോ അതോ സ്വന്തംരാജ്യത്ത് നിന്നുള്ള വ്യക്തികളെയാണോ പരിഗണിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഷെഹരിയാര്‍ ഖാന്‍ തയ്യാറായിരുന്നില്ല.

അതേസമയം ചീഫ് സെലക്ടറുടെ സ്ഥാനത്തേക്ക് മുഹസിന്‍ ഖാനെ പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം ആവശ്യം നിരസിക്കുകയായിരുന്നെന്നും ഷെഹരിയാര്‍ ഖാന്‍ വ്യക്തമാക്കുന്നു.

മൂന്ന് ഫോര്‍മാറ്റുകളിലും പാക് ടീമിന്റെ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന പരിശീലനം തന്നെ ലഭിക്കണ്ടതുണ്ടെന്നും അതിനാല്‍ തന്നെ മികച്ച കോച്ചിനെ തന്നെ ടീമിനായി ലഭിക്കണമെന്നും അദ്ദേഹം പറയുന്നു.