| Wednesday, 18th September 2019, 9:15 pm

യു.എസില്‍ പോകാന്‍ മോദിക്ക് വ്യോമപാത നല്‍കാനാവില്ല; നിലപാട് കടുപ്പിച്ച് പാക്കിസ്ഥാന്‍; വ്യോമപാത നിഷേധിക്കുന്നത് രണ്ടാംതവണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദര്‍ശനത്തിന് വ്യോമപാത ഉപയോഗിക്കാനുള്ള ഇന്ത്യയുടെ അഭ്യര്‍ഥന പാക്കിസ്ഥാന്‍ തള്ളി. പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനം കടന്നുപോകാനുള്ള അനുമതി നല്‍കാനാകില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു.

‘പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിക്കുന്ന വിമാനത്തിന് ഞങ്ങളുടെ വ്യോമപാത ഉപയോഗിക്കാനാവില്ലെന്ന് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തെ അറിയിച്ചിട്ടുണ്ട്.’- ഖുറേഷി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ഐസ്ലന്റ് സന്ദര്‍ശനത്തിനും പാകിസ്ഥാന്‍ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. ഇതില്‍ ഇന്ത്യ ശക്തമായി പ്രതിഷേധം അറിയിച്ചിരുന്നു.
നയതന്ത്ര കാര്യങ്ങളില്‍ ഇന്ത്യയുടെ സമീപകാലത്തെ പെരുമാറ്റമാണ് ഈ നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നു ഖുറേഷി പറഞ്ഞിരുന്നു.

ഇങ്ങനെയൊരു അസാധാരണമായ തീരുമാനമെടുക്കുന്നതിനു പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പാക് വ്യോമപാത അടച്ചതുകൊണ്ട് എയര്‍ ഇന്ത്യക്കു പ്രതിദിനം 13 ലക്ഷം രൂപ നഷ്ടം സംഭവിച്ചതായി നേരത്തേ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. കശ്മീര്‍ വിഷയത്തിന്റെ പേരില്‍ പാകിസ്ഥാന്‍ നേരത്തെ ഇന്ത്യയുമായി വ്യാപാരബന്ധവും ട്രെയിന്‍, ബസ് ഗതാഗതവും നിര്‍ത്തലാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more