| Monday, 21st October 2019, 1:36 pm

ക്യാംപുകളുണ്ടായിരുന്നെങ്കില്‍ തെളിയിക്കട്ടെ; പാക് അധീന കശ്മീരിലെ തീവ്രവാദി ക്യാംപ് ആരോപണം തെറ്റെന്ന് പാക് സൈന്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്ലാമാബാദ്: പാക് അധീന കശ്മീരില്‍ തീവ്രവാദ ക്യാമ്പുകളുണ്ടെന്ന ഇന്ത്യന്‍ ആര്‍മിയുടെ ധാരണ തെറ്റെന്ന് പാകിസ്ഥാന്‍ സൈന്യം. ഇന്ത്യക്കാര്‍ക്ക് ഏത് നയതന്ത്രജ്ഞരെയോ മാധ്യമങ്ങളെയോ സ്ഥലം തെളിയിക്കുന്നതിനായി കൊണ്ടുവരാമെന്നും സൈന്യം വ്യക്തമാക്കി.

ജമ്മുകശ്മീരിലെ ടാങ്ധര്‍, കേരാന്‍ പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചടിച്ചതില്‍ ആറുമുതല്‍ 10 വരെ പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു വെന്നും മൂന്നു തീവ്രവാദി ക്യാമ്പുകള്‍ നശിപ്പിച്ചുവെന്നും ഇന്ത്യന്‍ ആര്‍മി ജനറല്‍ ബിബിന്‍ റാവത്ത് ഞായറാഴ്ച പറഞ്ഞിരുന്നു.

റാവത്തിന് മറുപടി പറഞ്ഞു കൊണ്ടാണ് പാകിസ്ഥാന്‍ മിലിട്ടറി വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയില്‍ നിരാശയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘ അവിടെ നശിപ്പിക്കാനായിട്ട് ഒരു ക്യാംപും നിലനിന്നിരുന്നില്ല. ഏത് വിദേശ നയതന്ത്രജ്ഞനെയോ മാധ്യമങ്ങളെയോ ഇവിടെ വന്ന് കാര്യങ്ങള്‍ നിരീക്ഷിക്കാനും തെളിയിക്കാനും ഞാന്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ എംബസിയെ ക്ഷണിക്കുകയാണ്.’ അസിഫ് ഗഫൂര്‍ പറഞ്ഞു.

പുല്‍വാമ സംഭവം മുതല്‍ ഇന്ത്യയുെട ഉന്നതസൈന്യം രേഖപ്പെടുത്തുന്ന തെറ്റായ വിവരങ്ങള്‍ സ്ഥലത്ത് സമാധാനം കൊണ്ടു വരുന്നതിന് ഭംഗം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യന്‍ സൈന്യത്തിന്റെ ഇത്തരം തെറ്റായ അവകാശങ്ങള്‍ നിക്ഷിപ്ത ആഭ്യന്തര താല്‍പര്യങ്ങള്‍ക്ക് യോജിക്കും, പക്ഷെ ഇത് പ്രൊഫഷണല്‍ എത്തിക്‌സിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more