ഇസ്‌ലാമാബാദ്: പാക് പൊതുതെരഞ്ഞെടുപ്പില്‍ ഹാഫിസ് സഈദടക്കമുള്ള തീവ്രനിലപാടുകാരെ തള്ളി പാക് ജനത. “അല്ലാഹ്-ഒ-അക്ബര്‍ തെഹ്‌രീക്” എന്ന പേരിലാണ് ഹാഫിസിന്റെ ജമാഅത്തുദ്ദഅ്‌വ സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിനിറങ്ങിയിരുന്നത്.
ഇതില്‍ ഹാഫിസ് സഈദിന്റെ മകന്‍ തല്‍ഹ സഈദ് മത്സരിച്ച NA-91, Sargodha അടക്കം 265 മണ്ഡലങ്ങളിലും പാര്‍ട്ടി പിന്നിലാണ്. ഹാഫിസ് സഈദിന്റെ മരുമകന്‍ ഖാലിദ് വലീദും PP-167 മണ്ഡലത്തില്‍ നിന്നും മത്സരിച്ചിരുന്നു.
മില്ലി മുസ്‌ലിം ലീഗാണ് ഹാഫിസ് സഈദിന്റെ രാഷ്ട്രീയ പാര്‍ട്ടിയെങ്കിലും 2017ല്‍ പാര്‍ട്ടിക്ക് അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് “അല്ലാഹ്-ഒ-അക്ബര്‍ തെഹ്‌രീക്” എന്ന പേരില്‍ മത്സരത്തിനിറങ്ങിയത്.
ഇമ്രാന്‍ ഖാന്റെ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയാണ് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കുന്നത്. പി.ടി.ഐക്ക് 113ഉം പി.എം.എല്‍-എനിന് 64ഉം പി.പി.പിയ്ക്ക് 43ഉം സീറ്റുകളാണ് ലഭിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗികഫലം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പി.ടി.ഐ പ്രവര്‍ത്തകര്‍ പാകിസ്താനില്‍ ആഹ്ലാദപ്രകടനം ആരംഭിച്ചിട്ടുണ്ട്. അതേ സമയം ഫലം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ട് പി.എം.എല്‍-എന്‍ നേതാവ് ഷെഹബാസ് ഷെരീഫും പി.പി.പിയുടെ ബിലാവല്‍ ബൂട്ടോയും രംഗത്തെത്തിയിട്ടുണ്ട്.