ബംഗ്ലാദേശിന്റെ പാകിസ്ഥാന്‍ പര്യടനത്തില്‍ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് കടുവകള്‍. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടിലും വിജയിച്ചാണ് ബംഗ്ലാദേശ് പാകിസ്ഥാനെ തകര്‍ത്ത് ചരിത്ര വിജയം സ്വന്തമാക്കുന്നത്. ആദ്യമായാണ് ബംഗ്ലാദേശ് പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. തോല്‍വിയെത്തുടന്ന് പാകിസ്ഥാന് വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
റാവല്‍പിണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ചരിത്ര വിജയം. മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ പാക് ക്യാപ്റ്റന്‍ ഷാന്‍ മസൂദ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസാരിച്ചിരുന്നു. എന്നാല്‍ ഷാന്‍ മസൂദിനെ പിന്തുണച്ചുകൊണ്ട് സംസാരിക്കുകയാണ് പാകിസ്ഥാന്റെ റെഡ് ബോള്‍ പരിശീലകന്‍ ജേസണ്‍ ഗില്ലസ്പി.
‘ഷാന്‍ ടീമിനെ നന്നായി സഹായിച്ചെന്നാണ് എനിക്ക് തോന്നുന്നത്. ഒരു ടീമെന്ന നിലയിലാണ് ഞങ്ങള്‍ മോശം പ്രകടനം കാഴ്ചവെച്ചത്. അതാണ് യാഥാര്‍ത്ഥ്യം. ചില കാര്യങ്ങളില്‍ ഞങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതും മൂര്‍ച്ച കൂട്ടേണ്ടതും അനിവാര്യമാണ്. അതിനെ പിന്തുണയ്ക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. കളിക്കാര്‍ക്ക് മെച്ചപ്പെടാന്‍ കഴിയും,’ അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 57 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 28 റണ്‍സുമാണ് ക്യാപ്റ്റന്‍ ഷാന്‍ മസൂദ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ 10 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയ പാകിസ്ഥാന് വേണ്ടി ഷാന്‍ ആദ്യ ഇന്നിങ്‌സില്‍ ഒരു റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 14 റണ്‍സുമായികുന്നു നേടിയത്.
രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 274 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. എന്നാല്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 262 റണ്‍സ് നേടിയാണ് പുറത്തായത്. നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ 172 റണ്‍സിന് വമ്പന്‍ തകര്‍ച്ചയാണ് ടീം ഏറ്റുവാങ്ങിയത്. ഇതോടെ 185 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയെടുക്കുകയായിരുന്നു ബംഗ്ലാദേശ്.
Content Highlight: Pakistan Red Bowl Coach Talking About Shan Masood