| Thursday, 12th February 2015, 12:53 pm

അഡിലെയ്ഡില്‍ ഇന്ത്യയ്‌ക്കെതിരെ ജയം, പാക് താരങ്ങളുടെ സ്വപ്നം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിഡ്‌നി: അഡലൈയ്ഡില്‍ ഞായറാഴ്ച നടക്കുന്ന മത്സരത്തിനു മുമ്പ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളോട് സംസാരിക്കുകയാണെങ്കില്‍ “ഞങ്ങള്‍ക്കൊരു വിജയം വേണം” എന്നാവും അവര്‍ പറയുക.

1992നു ശേഷം ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും ഇന്ത്യയ്‌ക്കെതിരെ വിജയിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല.

ഇത്തവണ നിര്‍ഭാഗ്യം ഉണ്ടാവില്ലെന്നാണ് പാക് ക്യാപ്റ്റന്‍ മിസ്ബാ ഉല്‍ ഹഖ് പറയുന്നത്. ” ചരിത്രം തിരുത്താന്‍ ഞങ്ങളാലാവുന്നവിധം പ്രവര്‍ത്തിക്കും.” മിസ്ബാ പറഞ്ഞു.

1992, 1996, 1999, 2011 എന്നീ വര്‍ഷങ്ങളിലായി നടന്ന ലോകകപ്പ് മത്സരങ്ങളില്‍ പാകിസ്ഥാന്‍ ഇന്ത്യയോട് പരാജയം ഏറ്റുവാങ്ങിയിരുന്നു.

പാക് താരം ഷാഹിദ് അഫ്രീദി ഇതിനെക്കുറിച്ചു പറയുന്നതിങ്ങനെ- ” ഇത്തവണ ഞങ്ങള്‍ ചരിത്രം തിരുത്തിക്കുറിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. ഗെയിം ഞങ്ങള്‍ നേടും.” 2011ല്‍ മൊഹാലിയില്‍ നടന്ന ലോകകപ്പ് സെമി മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെടുമ്പോള്‍ പാക് ടീമിന്റെ ക്യാപ്റ്റനായിരുന്നു അഫ്രീദി.

ലോക ട്വന്റി 20 മത്സരങ്ങളിലും ഇന്ത്യയെ പരാജയപ്പെടുത്താന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല. 2007ലെ ട്വന്റി 20 മത്സരത്തില്‍ രണ്ടു തവണയും 2012ലും 2014ലും ഓരോ തവണയുമാണ് പാകിസ്ഥാന്‍ ഇന്ത്യയോട് പരാജയപ്പെട്ടത്.

We use cookies to give you the best possible experience. Learn more